സുരക്ഷ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സൗത്ത് സുഡാന്‍ പര്യടനം മാറ്റിവച്ചു

സുരക്ഷ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സൗത്ത് സുഡാന്‍ പര്യടനം മാറ്റിവച്ചു

വത്തിക്കാന്‍: സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സൗത്ത് സുഡാന്‍ പര്യടനം മാറ്റിവച്ചു. ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുമൊത്ത് സൗത്ത് സുഡാന്‍ മാര്‍പാപ്പ സന്ദര്‍ശിക്കുമെന്നായിരുന്നു നേരത്തെ വാര്‍ത്ത വന്നിരുന്നത്.

എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ പാപ്പയുടെ സന്ദര്‍ശനം നീട്ടിവച്ചതായി വത്തിക്കാന്‍ വക്താവ് ഗ്രേഗ് ബൂര്‍ക്ക് അറിയിച്ചു. സൗത്ത് സുഡാന്‍ സന്ദര്‍ശനം പിന്നീട് എപ്പോഴെങ്കിലും നടന്നേക്കാം എങ്കിലും ഈ വര്‍ഷം അതുണ്ടാവില്ലെന്ന് ഗ്രേഗ് ബൂര്‍ക്ക് വ്യക്തമാക്കി.

സെപ്തംബര്‍ ആറു മുതല്‍ 11 വരെ ഫ്രാന്‍സിസ് മാര്‍പാപ്പ കൊളംബിയ സന്ദര്‍ശിക്കും. അതുപോലെ ഈ വര്‍ഷം ഇന്ത്യയും ബംഗ്ലാദേശും പാപ്പ സന്ദര്‍ശിക്കാനും പാപ്പയ്ക്ക് പദ്ധതിയുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

You must be logged in to post a comment Login