ആയിരക്കണക്കിന് സൗത്ത് സുഡാനികള്‍ കത്തീഡ്രലില്‍ അഭയാര്‍ത്ഥികളായി ജീവിക്കുന്നു

ആയിരക്കണക്കിന് സൗത്ത് സുഡാനികള്‍ കത്തീഡ്രലില്‍ അഭയാര്‍ത്ഥികളായി ജീവിക്കുന്നു

സൗത്ത് സുഡാന്‍:സൗത്ത് സുഡാനിലെ ആഭ്യന്തരയുദ്ധം രൂക്ഷമാകുമ്പോള്‍ സ്വന്തം വീടും നാടും വിട്ട് ഓടിപോകുന്നവര്‍ക്ക് അഭയമാകുന്നത് വൗ വിലെ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ കത്തീഡ്രല്‍. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് വൗ. ആയിരക്കണക്കിന് സൂഡാനികളാണ് ഇവിടെ അഭയാര്‍ത്ഥികളായി ജീവിക്കുന്നത്. മറ്റ് ദേവാലയങ്ങളിലും അഭയാര്‍ത്ഥികളുണ്ട്.

കഴിഞ്ഞ മൂന്നരവര്‍ഷം കൊണ്ടാണ് സൗത്ത് സുഡാനില്‍ ആഭ്യന്തരയുദ്ധം രൂക്ഷനില പ്രാപിച്ചത്്. യുദ്ധത്തിന്റെ ആരംഭം മുതല്‍ ഏകദേശം നാലു മില്യന്‍ ആളുകള്‍ ഇവിടം വിട്ടുപോയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ഉഗാണ്ട ഒരു മില്യന്‍ സൗത്ത് സുഡാനികള്‍ക്ക് ആതിഥേയത്വം അരുളിയിരുന്നു.

കലാപങ്ങള്‍ നടക്കുന്ന നഗരത്തില്‍ നിന്ന് 20 മൈല്‍ അകലെയാണ് ദേവാലയം. വിശപ്പിനും അരക്ഷിതാവസ്ഥയ്ക്കും നടുവില്‍ ജീവിതത്തിന്റെ വിവിധങ്ങളായ സമ്മര്‍ദ്ദങ്ങള്‍ ജനങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്ന് ഫാ. പീറ്റര്‍ പറയുന്നു.

സന്നദ്ധപ്രവര്‍ത്തകര്‍ ചൂറ്റുപാടുകളില്‍ നിന്ന് നിരവധി ഭീഷണികള്‍ നേരിടുന്നുണ്ട്.

 

You must be logged in to post a comment Login