സൗത്ത് ആഫ്രിക്കയില്‍ കത്തോലിക്കാ സഭയുടെ ദ്വിശതാബ്ദി ആഘോഷങ്ങള്‍

സൗത്ത് ആഫ്രിക്കയില്‍ കത്തോലിക്കാ സഭയുടെ ദ്വിശതാബ്ദി ആഘോഷങ്ങള്‍

കേപ്പ് ടൗണ്‍: കത്തോലിക്കാസഭയുടെ സാന്നിധ്യം ഉറപ്പിച്ചതിന്റെ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ദ്വിശതബ്ദി ആഘോഷങ്ങള്‍ അടുത്ത ഞായറാഴ്ച ആരംഭിക്കും. 2018 ജൂണ്‍ 10 വരെയാണ് ദ്വിശതാബ്ദി ആഘോഷങ്ങള്‍.

കേപ്പ് ടൗണിലെ ഔര്‍ ലേഡി ഓഫ് കത്തീഡ്രലില്‍ കൃതജ്ഞാതാബലി അര്‍പ്പിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇത് തങ്ങളുടെ വിശ്വാസപ്രഘോഷണത്തിന്റെ ആഘോഷാവസരമാണെന്ന്, ചടങ്ങുകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് നടത്തിയ പത്രപ്രസ്താവനയില്‍ മോണ്‍ ക്ലിഫോര്‍ഡ് സ്‌റ്റോക്ക് പറഞ്ഞു. എല്ലാവരും പ്രാര്‍ത്ഥനാപൂര്‍വ്വം ഇതിനെ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമാപനചടങ്ങുകളില്‍ ഫ്രാന്‍സിസ് മാര്പാപ്പയുടെ സന്ദേശം പ്രക്ഷേപണം ചെയ്യും. ഉദ്ഘാടന ദിവസം പ്രത്യേക മെഴുകുതിരികള്‍ വിതരണം ചെയ്യുകയും പള്ളിമണികള്‍ സവിശേഷസുദിനത്തിന്റെ ഓര്‍മ്മ പുതുക്കി മുഴങ്ങുകയും ചെയ്യും.

You must be logged in to post a comment Login