ഇതാണ് ഒരു അക ത്തോലിക്കന്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ജപമാല മ്യൂസിയം

ഇതാണ് ഒരു അക ത്തോലിക്കന്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ജപമാല മ്യൂസിയം

വാഷിംങ്ടണ്‍: വൈവിധ്യം നിറഞ്ഞ കൊന്തകള്‍ കൊണ്ട് അലംകൃതമായ വ്യത്യസ്തമായ മ്യൂസിയം. അതാണ് സൗത്ത് ഈസ്‌റ്റേണ്‍ വാഷിംങ്ടണിലെ കൊളംബിയ റിവര്‍ ജോര്‍ജിലെ ജപമാല മ്യൂസിയം. നാലായിരത്തോളം കൊന്തകളാണ് ഇവിടെയുള്ളത്. ഏറെ മണിക്കൂറുകള്‍ കൊണ്ട് മാത്രം കണ്ടുതീര്‍ക്കാന്‍ കഴിയുന്ന വിധത്തിലുള്ള ജപമാലകളുടെ വൈവിധ്യശേഖരമാണ് ഇവിടെയുള്ളത്.

ഡൊ ണാള്‍ഡ് എ ബ്രൗണ്‍ എന്ന വ്യക്തിയുടെ ജീവിതസാക്ഷാത്ക്കാരമാണ് ഈ മ്യൂസിയം.1895 ല്‍ ജനിച്ച ഇദ്ദേഹം 1917 മുതല്‍ ആരംഭിച്ചതാണ് ജപമാല ശേഖരണം. ഡാളസില്‍ താമസിച്ചുവരവെയാണ് അകത്തോലിക്കനായ ഇദ്ദേഹം ജപമാല പ്രാര്‍ത്ഥനകള്‍ ആരംഭിച്ചത്. ന്യൂമോണിയാ ബാധിച്ച് ഒറിജോണിലെ നോര്‍ത്ത് ബെന്‍ഡ് മേഴ്‌സി ഹോസ്പിറ്റലില്‍ അഡ്മിറ്റായി കിടന്ന അവസരത്തില്‍ സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സി സഭാംഗങ്ങളുടെ തിരുവസ്ത്രത്തിലാണ് ഇദ്ദേഹം ആദ്യമായി ജപമാല കണ്ടത്. ആ ജപമാല പിന്നീട് അദ്ദേഹത്തെ കത്തോലിക്കാവിശ്വാസത്തിലേക്ക് ആകര്‍ഷിതനാക്കി.

1975 ല്‍ എണ്‍പതാം വയസില്‍ ഒരു റോഡ് ആക്‌സിഡന്റില്‍ മരണമടയുന്നതുവരെ ജപമാല ശേഖരണത്തിനായി അദ്ദേഹംജീവിതം മാറ്റിവച്ചിരിക്കുകയായിരുന്നു. സാധാരണക്കാര്‍ നല്കിയ സാധാരണ ജപമാലമുതല്‍ ചരിത്രപരമായ പ്രാധാന്യമുള്ള ജപമാലകള്‍ വരെ ഇവിടെയുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ജപമാല സമ്മാനിച്ചത് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയായിരുന്നു. ഇദ്ദേഹത്തോട് മാത്രമേ ബ്രൗണ്‍ കൊന്ത ആവശ്യപ്പെട്ടിട്ടുമുള്ളൂ.

ഓരോ കൊന്തയ്ക്കും നമ്പര്‍ നല്കി കൃത്യമായ വിവരണങ്ങളോടെയാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

You must be logged in to post a comment Login