പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് മൈനേഴ്‌സില്‍ ഇന്ത്യന്‍ പ്രാതിനിധ്യവും

പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് മൈനേഴ്‌സില്‍ ഇന്ത്യന്‍ പ്രാതിനിധ്യവും

മുംബൈ: കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ പുന:സംഘടിപ്പിച്ച പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് മൈനേഴ്‌സില്‍ ഇന്ത്യയില്‍ നിന്നുള്ള കന്യാസ്ത്രീയും. ജീസസ് ആന്റ് മേരി സന്യാസസഭാംഗമായ സിസ്റ്റര്‍ അരിനാ ഗോണ്‍സാല്‍വസിനെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കമ്മീഷനിലേക്ക് തിരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച അറിയിപ്പ് ഫെബ്രുവരി 17 നാണ് വന്നത്.

ഇങ്ങനെയൊരു നിയമനത്തിലൂടെ ഞാന്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നതുപോലെ തോന്നുന്നു. ആഗോള സഭയെ ഇന്ത്യയില്‍ നിന്ന് സേവിക്കാന്‍ കിട്ടിയ വലിയൊരു അവസരമാണിത്. സിസ്റ്റര്‍ അറിനാ പറയുന്നു. പതിനാറ് പേര്‍ അംഗങ്ങളായുള്ള കമ്മിറ്റിയില്‍ പുതുതായി ചേര്‍ത്ത ഒമ്പതുപേരിലൊരാളാണ് സിസ്റ്റര്‍ അരീന.

സിസ്റ്റര്‍ അരീനയുടെ പുതിയ സ്ഥാനലബ്ധിയില്‍ വളരെയധികം സന്തോഷിക്കുന്നുവെന്ന് മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് പറയുന്നു.

You must be logged in to post a comment Login