വചനപ്രഘോഷക സിസ്റ്റര്‍ ജര്‍മ്മയിന്‍റെ സംസ്കാരം ശനിയാഴ്ച

വചനപ്രഘോഷക സിസ്റ്റര്‍ ജര്‍മ്മയിന്‍റെ സംസ്കാരം ശനിയാഴ്ച

കോ​​​ത​​​മം​​​ഗ​​​ലം:  ഇന്നലെ അന്തരിച്ച  പ്ര​​​മു​​​ഖ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ക​​​യും മെ​​​ഡി​​​ക്ക​​​ൽ സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് (എം​​​എ​​​സ്ജെ) സ​​​ന്യാ​​​സി​​​നി സ​​മൂ​​ഹാം​​ഗ​​വു​​മാ​​യ സി​​​സ്റ്റ​​​ർ ജെ​​​ർ​​​മെ​​​യി​​​ന്‍റെ സംസ്കാരം നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു കോതമംഗലം ത​​​ങ്ക​​​ള​​​ത്തെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സ് സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ. ഭൗ​​തി​​ക​​ദേ​​ഹം ഇ​​​ന്നു​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നു മു​​​ത​​​ൽ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സ് ക​​​പ്പേ​​​ള​​​യി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. 

ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കോ​​​ത​​​മം​​​ഗ​​​ലം ധ​​​ർ​​​മ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അന്ത്യം.  74 വയസായിരുന്നു. ധ​​​ർ​​​മ​​​ഗി​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ്രൊ​​​വി​​​ൻ​​​സ് അം​​​ഗ​​​മാ​​ണ്. ടെ​​ലി​​വി​​ഷ​​ൻ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ളി​​ലൂ​​ടെ ഇ​​വ​​ർ ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള പ്രേ​​ക്ഷ​​ക​​ർ​​ക്കു സു​​പ​​രി​​ചി​​ത​​യാ​​യി​​രു​​ന്നു.

പ​​​രീ​​​ക്ക​​​ണ്ണി പാ​​​ല​​​ത്തി​​​ങ്ക​​​ൽ പ​​​രേ​​​ത​​​രാ​​​യ വ​​​ർ​​​ക്കി- അ​​​ന്നം​​​കു​​​ട്ടി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്.

You must be logged in to post a comment Login