66 ലും സിസ്റ്റര്‍ സ്റ്റാറാ…

66 ലും സിസ്റ്റര്‍ സ്റ്റാറാ…

66 വയസ് സാധാരണയായി പലരുടെയും നിഷ്‌ക്രിയതയുടെ കാലമാണ്.പക്ഷേ അപവാദമായി ചിലരൊക്കെയുണ്ട് അവിടെയും ഇവിടെയുമായിട്ട്. അതിലൊരാളാണ് ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കന്യാസ്ത്രീയായ ഇന്‍ഫന്റ് തെരേസ. യോഗയുടെ സകല വിദ്യകളും കാട്ടി മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന ജീവിതമാണ് സിസ്റ്ററുടേത്.

അതെ നല്ലൊരു യോഗ മാസ്റ്ററാണ് ഈ കന്യാസ്ത്രീ. 41 വര്‍ഷം മുമ്പ്തുടങ്ങിയതാണ് യോഗയുമായുള്ള സിസ്റ്ററുടെ ചങ്ങാത്തം. അന്ന് നേഴ്‌സിംങ് സ്റ്റുഡന്റായിരുന്നു. കഠിനമായ നടുവേദന അക്കാലത്ത് സിസ്റ്ററെ ബുദ്ധിമുട്ടിച്ചിരുന്നു.

അപ്പോഴാണ് ഒരു യോഗാഗുരു ചില വിദ്യകള്‍ സിസ്റ്ററെ പഠിപ്പിച്ചത്. അതോടെ ആ ജീവിതത്തിന് അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചുതുടങ്ങുകയായിരുന്നു. തുടര്‍ന്ന് ഹോളിസ്റ്റിക് ചികിത്സാരീതിയിലേക്ക് സിസ്റ്ററുടെ ജീവിതം ആകര്‍ഷിക്കപ്പെട്ടു.

11 വര്‍ഷം മുമ്പ് നേഴ്‌സിംങ് ജോലിയില്‍ നിന്ന് വിരമിച്ചനാള്‍ മുതല്‍ മറ്റുള്ളവരെ യോഗ പഠിപ്പിക്കാന്‍ ആരംഭിച്ചതാണ് സിസ്റ്റര്‍ ഇന്‍ഫന്റ്. മാനസികവും ശാരീരികവും ആത്മീയവുമായ ഉന്നതിക്ക് യോഗ നല്ല മാര്‍ഗ്ഗമാണെന്നാണ് സിസ്റ്റര്‍ പറയുന്നത്.

സംസ്‌കൃത മന്ത്രങ്ങള്‍ക്ക് പകരം ക്രിസ്തീയ പ്രാര്‍ത്ഥനകളാണ് താന്‍ യോഗ പരിശീലനത്തില്‍ ഉപയോഗിക്കുന്നതെന്നും സിസ്റ്റര്‍ പറയുന്നു.

You must be logged in to post a comment Login