റോഡപകടത്തില്‍ മരണമടഞ്ഞ കന്യാസ്ത്രീയുടെ ശവസംസ്‌കാരം ഇന്ന്, പരിക്കേറ്റ വൈദികന്‍ ഗുരുതരാവസ്ഥയില്‍

റോഡപകടത്തില്‍ മരണമടഞ്ഞ കന്യാസ്ത്രീയുടെ ശവസംസ്‌കാരം ഇന്ന്, പരിക്കേറ്റ വൈദികന്‍ ഗുരുതരാവസ്ഥയില്‍

തേസ്പൂര്‍: മൂന്നുദശാബ്ദത്തിലേറെയായി നോര്‍ത്ത് ഈസ്റ്റിനെ സേവിച്ചിരുന്ന മിഷനറി കന്യാസ്ത്രീ റോഡപകടത്തില്‍ കൊല്ലപ്പെട്ടു.തൊണ്ണൂറ്റിമൂന്ന് വയസുള്ള  മലയാളി സിസ്റ്റര്‍ മേരി പാസ്‌ക്കലാണ് ദുരന്തത്തില്‍ പെട്ടത്. ആസാമില്‍ വച്ചായിരുന്നു അപകടം. സേക്രട്ട് ഹാര്‍ട്ട് സഭാംഗമായിരുന്നു.

തേസ്പൂര്‍ രൂപത വികാര്‍ ജനറാള്‍ ഫാ. ഡിബന്‍ കാച്ചറിയുമൊത്ത് സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. അച്ചനും പരിക്കേറ്റിട്ടുണ്ട്. അച്ചന്റെ നില ഗുരുതരമാണ്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സിസ്റ്റര്‍ ഉടനെ മരിക്കുകയായിരുന്നു.

ശവസംസ്‌കാരം ഇന്ന് ബോര്‍ഗാഗിലുള്ള സേക്രട്ട് ഹാര്‍ട്ട് സിസ്‌റ്റേഴ്‌സ് സെമിത്തേരിയില്‍ രാവിലെ പത്ത്മുപ്പതിന് നടക്കും.

You must be logged in to post a comment Login