പുല്ലുവഴി പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുന്നു, നവംബര്‍ നാലിന് വേണ്ടി

പുല്ലുവഴി പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുന്നു, നവംബര്‍ നാലിന് വേണ്ടി

പെ​​രു​​ന്പാ​​വൂ​​ർ: നവംബര്‍ നാലിന് സിസ്റ്റര്‍ റാണിമരിയായെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്പോള്‍ ആ  നിമിഷത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ജ​​ന്മ​​നാ​​ടാ​​യ പുല്ലുവഴി . പു​​ല്ലു​​വ​​ഴി​​യി​​ലും മാ​​തൃ​​ദേ​​വാ​​ല​​യ​​മാ​​യ സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ലും വി​​പു​​ല​​മാ​​യ ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ൾ ഇതോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

ഒ​​ക്ടോ​​ബ​​ർ പ​​ത്തി​​നു ജ​​പ​​മാ​​ല​​മാ​​സാ​​ച​​ര​​ണ​​ത്തി​​ന്‍റെ സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ വ​​ക്താ​​വും ഭ​​ര​​ണ​​ങ്ങാ​​നം സെ​​ന്‍റ് അ​​ൽ​​ഫോ​​ൻ​​സ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം റെ​​ക്ട​​റു​​മാ​​യ റ​​വ. ഡോ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ​​യു​​ടെ ജീ​​വി​​ത​​വ​​ഴി​​യി​​ലൂ​​ടെ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. 18നു ​​ഫൊ​​റോ​​ന​​യി​​ലെ പ​​ള്ളി​​ക​​ളി​​ലെ സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ളു​​ടെ യോ​​ഗം ന​​ട​​ക്കും.

22നു ​​പു​​ല്ലു​​വ​​ഴി പ​​ള്ളി​​യി​​ൽ​​നി​​ന്നു വി​​ളം​​ബ​​ര​​ജാ​​ഥ പു​​റ​​പ്പെ​​ടും. രാ​​വി​​ലെ 10.45നു ​​ലൈ​​റ്റ് ഓ​​ഫ് ട്രൂ​​ത്ത് ചീ​​ഫ് എ​​ഡി​​റ്റ​​ർ റ​​വ. ഡോ. ​​പോ​​ൾ തേ​​ല​​ക്കാ​​ട്ട് പ്ര​​ഭാ​​ഷ​​ണ​​വും ജാ​​ഥ​​യു​​ടെ ഫ്ളാ​​ഗ് ഓ​​ഫും നി​​ർ​​വ​​ഹി​​ക്കും. ന​​വം​​ബ​​ർ നാ​​ലി​​നു മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഇ​​ൻ​​ഡോ​​റി​​ൽ ന​​ട​​ക്കു​​ന്ന സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ​​യു​​ടെ വാ​​ഴ്ത്ത​​പ്പെ​​ട്ട ര​​ക്ത​​സാ​​ക്ഷി പ​​ദ​​വി പ്ര​​ഖ്യാ​​പ​​ന ച​​ട​​ങ്ങി​​ലും 11ന് ​​എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ക്കു​​ന്ന കേ​​ര​​ള​​സ​​ഭാ​​ത​​ല ആ​​ഘോ​​ഷ​​ത്തി​​ലും പു​​ല്ലു​​വ​​ഴി​​യി​​ൽ​​നി​​ന്നു പ്ര​​തി​​നി​​ധി​​സം​​ഘ​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കും.

12ന് ​​ഇ​​ട​​വ​​ക​​ത​​ല​​ത്തി​​ൽ തി​​രു​​സ്വ​​രൂ​​പ​​പ്ര​​ദ​​ക്ഷി​​ണം. രാ​​വി​​ലെ ഏ​​ഴി​​നു ന​​ട​​ക്കു​​ന്ന ദി​​വ്യ​​ബ​​ലി​​യി​​ലും തി​​രു​​സ്വ​​രൂ​​പ ആ​​ശീ​​ർ​​വാ​​ദ​​ത്തി​​ലും നാ​​ഗ്പൂ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ഏ​​ബ്ര​​ഹാം വി​​രു​​ത്തു​​കു​​ള​​ങ്ങ​​ര മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. 15നു ​​രാ​​വി​​ലെ എ​​ട്ടി​​ന് എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ​നി​​ന്നു തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണം പു​റ​പ്പെ​ടും.ന​​വം​​ബ​​ർ 19ന് മാ​​തൃ ഇ​​ട​​വ​​ക​​യി​​ൽ ആ​​ഘോ​​ഷ​​മാ​​യ കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​യും പൊ​​തു​​സ​​മ്മേ​​ള​​ന​​വും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​യി​​ൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. കൊ​​ച്ചി ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് ക​​രി​​യി​​ൽ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ കു​​ര്യാ​​ക്കോ​​സ് ഭ​​ര​​ണി​​കു​​ള​​ങ്ങ​​ര, ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ എ​​ട​​യ​​ന്ത്ര​​ത്ത്, മാ​​ർ ജോ​​സ് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ, മാ​​ർ തോ​​മ​​സ് ച​​ക്യ​​ത്ത്, ഡോ. ​​ചാ​​ക്കോ തോ​​ട്ടു​​മാ​​രി​​ക്ക​​ൽ, മാ​​ർ മാ​​ത്യു വാ​​ണി​​യ​​കി​​ഴ​​ക്കേ​​ൽ, മാ​​ർ എ​​ഫ്രേം ന​​രി​​കു​​ളം എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും.

വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്, പു​​ല്ലു​​വ​​ഴി സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യെ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കും.

റ​​വ. ഡോ. ​​ജേ​​ക്ക​​ബ് ന​​ങ്ങേ​​ലി​​മാ​​ലി​​ൽ, ആ​​ഘോ​​ഷ ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ർ ജോ​​സ് കാ​​വ​​ന​​മാ​​ലി, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ ഷാ​​ജി പാ​​റ​​യ്ക്ക​​ൽ, സാ​​ബു പ​​രു​​ത്തി​​ക്കാ​​ട്ടി​​ൽ, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​യി വെ​​ള്ളാ​​ഞ്ഞി​​യി​​ൽ, ജോ​​യി​​ന്‍റ് ക​​ണ്‍​വീ​​ന​​ർ​​മാ​​രാ​​യ ബി​​നോ​​യ് സ്റ്റീ​​ഫ​​ൻ, സ്റ്റീ​​ഫ​​ൻ കാ​​വ​​ന​​മാ​​ലി, സെ​​ക്ര​​ട്ട​​റി ബോ​​ബി പാ​​റ​​യ്ക്ക​​ൽ എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. പു​​ല്ലു​​വ​​ഴി സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ലെ സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ മ്യൂ​​സി​​യ​​ത്തി​​ൽ സ്ഥാ​​പി​​ച്ച ഛായാ​​ചി​​ത്ര​​ത്തി​​ന്‍റെ അ​​നാഛാ​​ദ​​നം റ​​വ.​ഡോ. ജേ​​ക്ക​​ബ് ന​​ങ്ങേ​​ലി​​മാ​​ലി​​ൽ നി​​ർ​​വ​​ഹി​​ച്ചു.

 

You must be logged in to post a comment Login