സി. റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നതിന് ഒരുക്കമായുള്ള പ്രാർത്ഥന

സി. റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നതിന് ഒരുക്കമായുള്ള പ്രാർത്ഥന

സ്നേഹസ്വരൂപനായ ദൈവമേ, പാവപ്പെട്ട സഹോദരങ്ങൾക്കായി രക്തസാക്ഷിത്വം വരിച്ച്‌, സത്യദൈവത്തിലുള വിശ്വാസത്തിന് സാക്ഷ്യം നൽകിയ സിസ്റ്റർ റാണി മരിയയെ ഓർത്തു ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഞങ്ങളും, ഏതു സാഹചര്യത്തിലും വിശ്വാസത്തിൻറെ ധീരപടയാളികളായി അങ്ങയെ പ്രഘോഷിക്കുവാനും, പരസ്നേഹ ചൈതന്യത്താൽ നിറഞ്ഞ് അപരർക്കായി സ്വയം നൽകുവാനും കൃപയേകണമേ. ദൈവസ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കണമെ. സഹോദരങ്ങൾക്കായ് ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ. വിശ്വാസത്തിനുവേണ്ടി എന്ത് ത്യാഗവും സ്വീകരിക്കുവാനും ഞങ്ങൾക്ക് കൃപയേകണമേ.

ആമ്മേൻ

You must be logged in to post a comment Login