സിസ്റ്റര്‍ റാണി മരിയയെ നവംബര്‍ നാലിന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും

സിസ്റ്റര്‍ റാണി മരിയയെ   നവംബര്‍ നാലിന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും

കൊച്ചി: സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് നവംബർ നാലിന് ഉയര്‍ത്തും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.  ഇന്‍ഡോറിലാണ് ചടങ്ങുകള്‍.

വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്‍റെ പ്രീഫെക്ട് കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയാണു സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തുന്നത്.

ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. ലിയോ കൊർണേലിയോ, മധ്യപ്രദേശിലെയും കേരളത്തിലെയും മെത്രാപ്പോലീത്തമാർ, മെത്രാന്മാർ എന്നിവരും ശുശ്രൂഷകളിൽ പങ്കെടുക്കും.

രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ എന്നാകും സിസ്റ്റർ അറിയപ്പെടുക. എറണാകുളം-അങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമാണു സിസ്റ്റർ റാണി മരിയ. 1995 ഫെബ്രുവരി 25നായിരുന്നു സിസ്റ്ററിന്‍റെ രക്തസാക്ഷിത്വം.

You must be logged in to post a comment Login