നിര്‍ദ്ധനരുടെ ആലംബമായ പഞ്ചിയമ്മ യാത്രയായി

നിര്‍ദ്ധനരുടെ ആലംബമായ പഞ്ചിയമ്മ യാത്രയായി

ച​​ങ്ങ​​നാ​​ശേ​​രി: പ്ര​മു​ഖ​ സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക​​യും വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ കൂ​​ന​​ന്താ​​നം ല​​ക്ഷ്യോ​​ദ​​യ ​​ഗ്രാ​​മം, സ​​ങ്കേ​​തം സ്ഥാ​​പ​​ക​​യു​​മാ​​യ സി​​സ്റ്റ​​ർ ജെ​​യ്സി കാ​​ർ​മ​​ൽ പൊ​​ടി​​പ്പാ​​റ നി​​ര്യാ​​ത​​യാ​​യി. 71  വയസായിരുന്നു.  സം​​സ്കാ​​രം ഇ​​ന്നുച്ച​​ക​​ഴി​​ഞ്ഞു 2.30ന് ​​ചെ​​ത്തി​​പ്പു​​ഴ കാ​​ർ​മ​​ൽ വി​​ല്ലാ​​ മ​​ഠം ചാ​​പ്പ​​ലി​​ലെ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു ശേ​​ഷം മ​​ഠം സെ​​മി​​ത്തേ​​രി​​യി​​ൽ.

പഞ്ചിയെന്ന് വീട്ടുകാരും പഞ്ചിയമ്മയെന്ന് സുഹൃത്തുക്കളും വിളിച്ചിരുന്ന സിസ്റ്റര്‍ ജെയ്സി എന്നും ആലംബഹീനരുടെയും നിര്‍ദ്ധനരുടെയും അത്താണിയായിരുന്നു. ച​​ങ്ങ​​നാ​​ശേ​​രി സി​​എം​​സി ഹോ​​ളി​​ക്വീ​​ൻ​​സ് പ്രോ​​വി​​ൻ​​സി​​ലെ ഹോ​​ളി​​ക്വീ​​ൻ​​സ് മ​​ഠാം​​ഗ​മാ​ണ്.

വീ​​ടും ഭൂ​​മി​​യു​​മി​​ല്ലാ​​ത്ത​​വ​​ർ​​ക്കാ​​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് സി​സ്റ്റ​ർ ശ്ര​ദ്ധേ​യ​യാ​യ​ത്. വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ കൂ​​ന​​ന്താ​​ന​​ത്ത് ല​​ക്ഷ്യോ​​ദ​​യ ഗ്രാ​​മം പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കി എ​​ഴു​​പ​​ത് കു​​ടും​​ബ​​ങ്ങ​​ളെ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ച്ചു. വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യി സ​​ർ​​ക്കാ​​രും പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​മാ​​യും എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ എ​​ൻ​​എ​​സ്എ​​സു​​മാ​​യും സ​​ഹ​​ക​​രി​​ച്ചു നൂ​​റി​​ലേ​​റെ വീ​​ടു​​ക​​ൾ നി​​ർ​​മി​​ച്ചു ന​​ൽ​​കി.

സ​​​ഭാ​​​പ​​​ണ്ഡി​​​ത​​​നും പ്ര​​​സി​​​ദ്ധ ച​​​രി​​​ത്ര​​​കാ​​​ര​​​നു​​​മാ​​​യി​​​രു​​​ന്ന റ​​​വ.​​​ഡോ.​​​പ്ലാ​​​സി​​​ഡ് ജെ. ​​​പൊ​​​ടി​​​പാ​​​റ സി​​​എം​​​ഐ​​​യു​​​ടെ പി​​​തൃ​​​സ​​​ഹോ​​​ദ​​​ര​​​പു​​​ത്രി​​​യും പ​​​രേ​​​ത​​​നാ​​​യ മു​​​ൻ എം​​​എ​​​ൽ​​​എ ജോ​​​ർ​​​ജ് ജോ​​​സ​​​ഫ് പൊ​​​ടി​​​പാ​​​റ​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​പു​​​ത്രി​​​യു​​​മാ​​​ണ്.

You must be logged in to post a comment Login