വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തിരുനാള്‍ 19 മു​​ത​​ൽ 28 വ​​രെ

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തിരുനാള്‍ 19 മു​​ത​​ൽ 28 വ​​രെ

ഭരണങ്ങാനം:  വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാള്‍ 19 മുതൽ 28 വരെ ആഘോഷിക്കുന്നു. തികച്ചും ലളിതമായാണ് ഈ വർഷവും തിരുനാൾ ആഘോഷം. തിരുനാൾ ദിവസങ്ങളിൽ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകളിൽനിന്നുള്ള ബിഷപ്പുമാർ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. എല്ലാ ദിവസവും വൈകുന്നേരം 6.30നു ഭക്തിനിർഭരമായ ജപമാല മെഴുകുതിരി പ്രദക്ഷിണവും നടക്കും.

19ന് രാവിലെ 10.45ന് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റും. 11ന് മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിക്കും. 20ന് രാവിലെ 11ന് ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, 21നു ബിഷപ് മാർ പോളി കണ്ണൂക്കാടൻ, 22ന് ബിഷപ് മാർ റാഫേൽ തട്ടിൽ, 23ന് ബിഷപ് മാർ മാത്യു അറയ്ക്കൽ, 24ന് ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. 26ന് രാവിലെ 8.30ന് ബിഷപ് ജെസുസൈൻ മാണിക്യം വിശുദ്ധ കുർബാന അർപ്പിക്കും. 11നു സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.

27നു രാവിലെ 11ന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം അഞ്ചിനു ബിഷപ് മാർ തോമസ് തറയിലിന്‍റെ മുഖ്യകാർമികത്വത്തിൽ ഇടവക ദൈവാലയത്തിൽ വിശുദ്ധ കുർബാന. 6.30ന് മഠം ചാപ്പലിലേക്ക് ജപമാല മെഴുകുതിരി പ്രദക്ഷിണം.

തിരുനാൾ ദിനമായ 28ന് രാവിലെ ആറിനു തീർഥാടന കേന്ദ്രം റെക്‌ടർ ഫാ. മാത്യുചന്ദ്രൻകുന്നേൽ അൽഫോൻസാ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കും.

You must be logged in to post a comment Login