മരുഭൂമിയിലെ വിശുദ്ധ അന്തോണി സാത്താനെ നേരിട്ട രീതി അറിയാമോ?

മരുഭൂമിയിലെ വിശുദ്ധ അന്തോണി സാത്താനെ നേരിട്ട രീതി അറിയാമോ?

മരുഭൂമിയിലെ വിശുദ്ധ അന്തോണിയെക്കുറിച്ച് കേട്ടിട്ടില്ലേ? ഈജിപ്തിലെ മരുഭൂമിയില്‍ ഏകാന്തതയില്‍ ജീവിച്ച വിശുദ്ധനായിരുന്നു അന്തോണി. അന്തോണിയുടെ വിശുദ്ധിയെക്കുറിച്ച് മറ്റാരെക്കാളും അറിയാവുന്ന ആളായിരുന്നു സാത്താന്‍. അതുകൊണ്ട് അന്തോണിയെ ദൈവത്തില്‍ നിന്ന് അകറ്റുന്നതിന് സാത്താന്‍ പല പണികളും നോക്കി.

ശാരീരികമായും മാനസികമായും അന്തോണിയെ പീഡിപ്പിക്കാന്‍ സാത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പ്രലോഭനങ്ങള്‍ നല്കുക, വേഷം മാറി വന്ന് മനസ്സ് മാറ്റാന്‍ ശ്രമിക്കുക, ലൗകികസുഖങ്ങള്‍ കാട്ടി പ്രലോഭിക്കുക എന്നിങ്ങനെ വിവിധ മാര്‍ഗ്ഗങ്ങള്‍ സാത്താന്‍ അന്തോണിക്ക് മേല്‍ പ്രയോഗിച്ചുകൊണ്ടിരുന്നു.

എന്നാല്‍ അവയ്‌ക്കൊന്നിനും അന്തോണിയുടെ മനസ്സ് മാറ്റാന്‍ കഴിഞ്ഞില്ല. കൂടുതല്‍ കൂടുതലായി ദൈവത്തില്‍ ശരണം വയ്ക്കാനും അവിടുന്നിലുള്ള വിശ്വാസം ഏറ്റുപറയാനുമായിരുന്നു അപ്പോഴെല്ലാം അന്തോണി ശ്രമിച്ചുകൊണ്ടിരുന്നത്.

അതുകൂടാതെ എങ്ങനെയാണ് സാത്താനെ നേരിടേണ്ടത് എന്നതിനെക്കുറിച്ച് അന്തോണി തന്റെ ശിഷ്യന്മാര്‍ക്ക് നല്കിയ ഉപദേശം ഇങ്ങനെയായിരുന്നു. കുരിശടയാളത്തിന് വലിയ ശക്തിയുണ്ട്. കുരിശടയാളം ശരീരത്തില്‍ ചാര്‍ത്തുക.. അതോടൊപ്പം പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യുക. സാത്താന്‍ വലിയ ശക്തിയുള്ളവനായി പ്രത്യക്ഷപ്പെടുമ്പോള്‍ ദൈവത്തില്‍ ശരണംവയ്ക്കുക..

You must be logged in to post a comment Login