“സ്നേ​​ഹ​​ത്തി​​ന്‍റെ പാ​​ഥേ​​യം ” വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ ജീ​വ​ച​രി​ത്രം മി​നി​സ്ക്രീ​നി​ൽ

“സ്നേ​​ഹ​​ത്തി​​ന്‍റെ പാ​​ഥേ​​യം ” വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ ജീ​വ​ച​രി​ത്രം മി​നി​സ്ക്രീ​നി​ൽ

കോട്ടയം: വിശുദ്ധ ചാവറയച്ചന്‍റെ ജീവചരിത്രം മിനിസ്ക്രീനിൽ എത്തുന്നു. ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6.45ന് സംപ്രേഷണം ചെയ്യുന്ന സ്നേഹത്തിന്‍റെ പാഥേയം എന്ന പ്രോഗ്രാമിലാണു ചാവറയച്ചന്‍റെ ജീവിതം സംപ്രേഷണം ചെയ്യുന്നത്.
ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയാണ് ഈ ആത്മീയ പരന്പര അവതരിപ്പിക്കുന്നത്.

മാന്നാനം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ ആശ്രമദേവാലയത്തിൽ നടന്ന സ്വിച്ച് ഓണ്‍ കർമം ആശ്രമാധിപൻ ഫാ.സ്കറിയ എതിരേറ്റ് സിഎംഐ നിർവഹിച്ചു.
കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫാ. ആന്‍റണി കാഞ്ഞിരത്തിങ്കൽ, എപ്പിസോഡ് ഡയറക്ടർ അജി.കെ.ജോസ്, ശാന്തിഗിരി ആശ്രമം ജില്ലാ കോ-ഓർഡിനേറ്റർ അഖിൽ ശാന്തിഗിരി, കുഞ്ഞു കളപ്പുര, തങ്കച്ചൻ ആർപ്പൂക്കര, ഡോ. ആരതി ആർ.പണിക്കർ, പൂജ ഡി.ആനന്ദ്, വിപിൻ അജോ എന്നിവർ പങ്കെടുത്തു.

You must be logged in to post a comment Login