വിശുദ്ധന്‍റെ കണ്ടുകിട്ടിയ തിരുശേഷിപ്പ് വേസ്റ്റ് കമ്പനി തിരികെയേല്പിച്ചു

വിശുദ്ധന്‍റെ കണ്ടുകിട്ടിയ തിരുശേഷിപ്പ് വേസ്റ്റ് കമ്പനി തിരികെയേല്പിച്ചു

ലണ്ടന്‍: യുകെ വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിക്ക് കിട്ടിയ വിശുദ്ധ ക്ലെമന്റിന്റെ തിരുശേഷിപ്പ് വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലിന് തിരികെയേല്പിച്ചു.തിരുശേഷിപ്പ് ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കാന്‍ പറ്റിയ സ്ഥലം ഇതല്ലാതെ മറ്റൊന്നുമില്ല. കാര്‍ഡിഫ് ആര്‍ച്ച് ബിഷപ് ജോര്‍ജ് സ്്റ്റാക്കിന് തിരുശേഷിപ്പ് നല്കിക്കൊണ്ട് എന്‍വിറോ വേസ്‌ററ് ഓണര്‍ ജെയിംസ് റൂബിന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അവസാനമാണ് വേസ്റ്റ് കമ്പനിക്ക് വിശുദ്ധ ക്ലെമന്റിന്റെ തിരുശേഷിപ്പ് കിട്ടിയത്. മെഴുകുകൊണ്ട് മുദ്രണം ചെയ്ത് സുഗന്ധപൂരിതമായ അസ്ഥിക്കഷ്ണമാണ് മാര്‍പാപ്പയും രക്തസാക്ഷിയുമായ വിശുദ്ധ ക്ലെമന്റിന്റെ അസ്ഥിക്കഷ്ണം എന്ന എഴുത്തോടെ വേസ്റ്റ് കമ്പനിക്ക് കിട്ടിയത്.

വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ശിഷ്യനായിരുന്നു ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധക്ലെമന്റ്. യഹൂദ മതത്തില്‍നിന്നാണ് ഇദ്ദേഹം ക്രിസ്തുമതത്തിലേക്ക് വന്നത്്.

 

You must be logged in to post a comment Login