വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‌റെ കൈ കാനഡ പര്യടനത്തിന്

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‌റെ കൈ കാനഡ പര്യടനത്തിന്

കാനഡ: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ കൈയുടെ തിരുശേഷിപ്പ് കാനഡയിലേക്ക്.. പുതുവര്‍ഷം പ്രമാണിച്ച് ഒരു മാസം നീണ്ടുനില്ക്കുന്ന തിരുശേഷിപ്പ് പര്യടനമാണ് നടത്താന്‍ പോകുന്നത്. റോമിലെ ജേസു ചര്‍ച്ച് സൈഡ് ചാപ്പലില്‍ സാധാരണയായി പ്രദര്‍ശിപ്പിച്ചിരുന്ന ഈ തിരുശേഷിപ്പ് ജനുവരി 3 മുതല്‍ രാജ്യത്തെ 14 നഗരങ്ങളില്‍ പര്യടനം നടത്തും.

ഫ്‌ളൈറ്റില്‍ സ്വന്തമായി ഇരിപ്പിടത്തില്‍ വച്ചായിരിക്കും വിശുദ്ധന്റെ കൈ കൊണ്ടുപോകുന്നത്. വിമാനത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് വച്ചുകൊണ്ടുപോകേണ്ട ഒന്നല്ല വിശുദ്ധന്റെ തിരുശേഷിപ്പ് എന്നും സ്വന്തമായി സീറ്റ് തന്നെ അതിന് വേണമെന്നും ഒട്ടാവ കാത്തലിക് ക്രിസ്ത്യന്‍ ഔട്ട് റീച്ച് കോ ഫൗണ്ടര്‍ ആഞ്ചെലീ റീഗ്നെര്‍ പറഞ്ഞു. ഇക്കാര്യം എയര്‍ കാനഡയെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു.

ഏഷ്യ, ജപ്പാന്‍, ചൈന എന്നിവിടങ്ങളിലെല്ലാം ഫ്രാന്‍സിസ് സേവ്യര്‍ സുവിശേഷപ്രഘോഷണം നടത്തിയി്ട്ടുണ്ട്. വിശുദ്ധന്റെ തിരുശേഷിപ്പ് ഗോവയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ വിശുദ്ധന്റൈ വലതുകരം -ആയിരക്കണക്കിന് പേര്‍ക്ക് മാമ്മോദീസ നല്കിയ ആ കരം- ജസ്യൂട്ട് സുപ്പീരിയര്‍ ജനറല്‍ റോമിലേക്ക് തിരുശേഷിപ്പായി കൊണ്ടുവന്നിരുന്നു.

You must be logged in to post a comment Login