എളമക്കര സെന്റ് ജോര്‍ജ് പള്ളിയില്‍ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍

എളമക്കര സെന്റ് ജോര്‍ജ് പള്ളിയില്‍ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍

കൊച്ചി: എളമക്കര സെന്റ് ജോര്‍ജ് പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മാതാപിതാക്കളെന്ന് സംശയിക്കുന്ന സ്ത്രീയും പുരുഷനും മൂന്നുവയസുകാരനായ ഒരു കുട്ടിയുടെ ഒപ്പം പള്ളിയിലേക്ക് വരുന്നതിന്റെയും പിന്നീട് യുവാവ് കുഞ്ഞിനെ ഉമ്മവച്ച് പാരീഷ് ഹാളിന് സമീപം ഉപേക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ദമ്പതികള്‍ പള്ളിയിലെത്തിയതും കുഞ്ഞിനെ ഉപേക്ഷിച്ചുകടന്നുകളഞ്ഞതും. കുഞ്ഞ് ഇപ്പോള്‍ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You must be logged in to post a comment Login