സെ​​ന്‍റ് ഗ്രി​​ഗോ​​റി​​യോ​​സ് പ​​ള്ളി​​ക്കു നേ​​രെ ആ​​ക്ര​​മ​​ണം

സെ​​ന്‍റ് ഗ്രി​​ഗോ​​റി​​യോ​​സ് പ​​ള്ളി​​ക്കു നേ​​രെ ആ​​ക്ര​​മ​​ണം

ചാ​​രും​​മൂ​​ട്: ക​​രി​​മു​​ള​​യ്ക്ക​​ലി​​ൽ ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളി​​ക്കു നേ​​രെ ആ​​ക്ര​​മ​​ണം. സെ​​ന്‍റ് ഗ്രി​​ഗോ​​റി​​യോ​​സ് പ​​ള്ളി​​ക്കു നേ​​രെ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ​​യാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​രു ആ​​ർ​​എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ൻ ഉ​​ൾ​​പ്പ​​ടെ മൂ​​ന്നു​​പേ​​രെ നൂ​​റ​​നാ​​ട് പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ത്തി​​ട്ടു​​ണ്ട്. അ​​ക്ര​​മി​​സം​​ഘം പ​​ള്ളി​​യി​​ലേ​​ക്കു ക​​ല്ലേ​​റ് ന​​ട​​ത്തു​​ക​​യും പ​​ള്ളി​​വ​​ക കെ​​ട്ടി​​ടം അ​​ടി​​ച്ചു ത​​ക​​ർ​​ക്കു​​ക​​യും ചെ​​യ്തു.

ഇ​​വ​​ർ ഇ​​ട​​വ​​ക വി​​കാ​​രി എം.​​കെ. വ​​ർ​​ഗീ​​സ് കോ​​ർ എ​​പ്പി​​സ്കോ​​പ്പ​​യെ​​യും പ​​ള്ളി​​യി​​ൽ പ്രാ​​ർ​​ഥ​​ന​​യ്ക്കെ​​ത്തി​​യ വി​​ശ്വാ​​സി​​ക​​ളെ​​യും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി. ഇ​​ട​​വ​​ക വി​​കാ​​രി​​യെ ത​​ട​​ഞ്ഞു​​വ​​യ്ക്കാ​​നും ശ്ര​​മം ന​​ട​​ന്നു. വി​​ശ്വാ​​സി​​ക​​ൾ സം​​ഘ​​ടി​​ച്ച​​തോ​​ടെ സം​​ഘം ഓ​​ടി ര​​ക്ഷ​​പ്പെ​ട്ടു. നൂ​​റ​​നാ​​ട് എ​​സ്ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി വി​​ശ്വാ​​സി​​ക​​ളെ ശാ​​ന്ത​​രാ​​ക്കി​​യ ​ശേ​​ഷം ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് ആ​​ർ​​എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ൻ ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു​​പേ​​രെ ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ത്ത​​ത്. ഇ​​വി​​ടെ സെ​​മി​​ത്തേ​​രി നി​​ർ​​മാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ചി​​ല​​രു​​മാ​​യി ത​​ർ​​ക്ക​​ങ്ങ​​ൾ നി​​ല​​നി​​ന്നി​​രു​​ന്നു.

You must be logged in to post a comment Login