സെ​ൻ​റ് ജ​യിം​സ് ദി ​ഗ്രേ​റ്റ് ദേ​വാ​ല​യ​ത്തി​ൽ തിരുനാള്‍

സെ​ൻ​റ് ജ​യിം​സ് ദി ​ഗ്രേ​റ്റ് ദേ​വാ​ല​യ​ത്തി​ൽ തിരുനാള്‍

ധോ​ണി:  സെ​ൻ​റ് ജ​യിം​സ് ദി ​ഗ്രേ​റ്റ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും ക്രി​സ്തു​രാ​ജ​ന്‍റെ​യും തി​രു​നാ​ൾ 24, 25, 26 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.

ഇന്ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വാ​ർ​ഷി​ക ധ്യാ​നം തു​ട​ങ്ങും. ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​ജെ​ൻ​സ​ണ്‍ ചെ​ന്ത്രാ​പ്പി​ന്നി, ഫാ. ​ജി​തി​ൻ പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.

19ന് ​വൈ​കു​ന്നേ​രം 3.30ന് ​കൊ​ടി​യേ​റ്റ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​ആ​ന്‍റോ കീ​റ്റി​ക്ക​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് വാ​ർ​ഷി​ക​ധ്യാ​ന സ​മാ​പ​നം. 20 മു​ത​ൽ 23 വ​രെ വൈ​കു​ന്നേ​രം 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​കും. 24ന് ​വൈ​കു​ന്നേ​രം 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ- ഫാ. ​ആ​ന്‍റ​ണി തേ​ക്കാ​ന​ത്ത് കാ​ർ​മി​ക​നാ​കും. 25ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​ധോ​ണി പ്ലാ​സ ജം​ഗ്ഷ​നി​ൽ​നി​ന്നും ദേ​വാ​ല​യ​ത്തി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് താ​ള​മേ​ള​ങ്ങ​ൾ.

തി​രു​നാ​ൾ ദി​ന​മാ​യ 26ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ റാ​സാ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​സ്പ്ര​കാ​ശ് തൂ​ണി​ക്കാ​വി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ണ്‍ ജോ​സ​ഫ് ആ​ളൂ​ർ സ​ന്ദേ​ശം ന​ല്കും. 8.30ന് ​നേ​ർ​ച്ച​ഭ​ക്ഷ​ണം. 27ന് ​രാ​വി​ലെ ഏ​ഴി​ന് പ​രേ​ത സ്മ​ര​ണ, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ്.

You must be logged in to post a comment Login