അത്ഭുതം ആവര്‍ത്തിക്കപ്പെട്ടു, ഈ വര്‍ഷവും വിശുദ്ധ ജാനുയേരിയസിന്റെ രക്തക്കട്ട ദ്രാവകമായി

അത്ഭുതം ആവര്‍ത്തിക്കപ്പെട്ടു, ഈ വര്‍ഷവും വിശുദ്ധ ജാനുയേരിയസിന്റെ രക്തക്കട്ട ദ്രാവകമായി

നേപ്പിള്‍സ്: വര്‍ഷം തോറും ആവര്‍ത്തിച്ചുവരുന്ന ആ അത്ഭുതം ഇത്തവണയും സെപ്തംബര്‍ 19 ന് സംഭവിച്ചു ഇറ്റലിയിലെ നേപ്പിള്‍സിന്റെ മധ്യസ്ഥനായ വിശുദ്ധ ജാനുയേരിയസിന്റെ രക്തക്കട്ട ദ്രാവകമായി. രാവിലെ 10.05 നായിരുന്നു ഈ അത്ഭുതം നടന്നത്. ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ക്രസന്‍സിയോ സെപ്പെ ഇക്കാര്യം തീര്‍ത്ഥാടകരെ അറിയിച്ചപ്പോള്‍ അവര്‍ കരഘോഷത്തോടെ വാര്‍ത്തയെ വരവേറ്റു.

ഡയക്ലീഷന്റെ കാലത്ത് രക്തസാക്ഷിയായി തീര്‍ന്നതാണ് ജാനുയേരിയസ്. 1389 മുതല്‍ വിശുദ്ധന്റെ രക്തക്കട്ട ദ്രാവകമായി മാറിയിട്ടുണ്ട്. വിശ്വാസപരവും വൈകാരികവുമായ ഒരു കാര്യമായിട്ടാണ് ഈ രൂപമാറ്റത്തെ കാണുന്നത്. ഏതെങ്കിലും വര്‍ഷം ദ്രാവകത്തിന് രൂപമാറ്റം സംഭവിക്കാത്തത് അശുഭസൂചനയായിട്ടാണ് വിശ്വാസികള്‍ കരുതുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ 2015 ല്‍ ഇവിടം സന്ദര്‍ശിച്ചപ്പോഴും രക്തക്കട്ട ദ്രാവകമായി മാറിയിരുന്നു.

You must be logged in to post a comment Login