വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ ബെര്‍ഗോമയിലേക്ക് “മടങ്ങിവരുന്നു”

വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ ബെര്‍ഗോമയിലേക്ക് “മടങ്ങിവരുന്നു”

ബെര്‍ഗാമോ: വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ തിരുശേഷിപ്പ് അടുത്തവര്‍ഷം അദ്ദേഹത്തിന്റെ മാതൃരൂപതയായ ബെര്‍ഗോമയില്‍ പര്യടനം നടത്തുമെന്ന് രൂപതാവൃന്തങ്ങള്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ബെര്‍ഗോമ ബിഷപ് ഫ്രാന്‍സിസ്‌ക്കോ ബെസ്‌ക്കിയുടെ അപേക്ഷ ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ജൂണ്‍ 27 ന് രൂപത പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.

ജോണ്‍ ഇരുപത്തിമൂന്നാമന്റെ അമ്പത്തിയഞ്ചാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് തിരുശേഷിപ്പ് മാതൃരൂപതയില്‍ എത്തുന്നത്. 2018 ജൂണിലായിരിക്കും തിരുശേഷിപ്പ് എത്തിച്ചേരുക.

1881 നവംബര്‍ 25 ന് ഒരു കര്‍ഷകകുടുംബത്തില്‍ പതിമൂന്നാമത്തെ സന്താനമായിട്ടായിരുന്നു വിശുദ്ധന്റെ ജനനം. 1963 ല്‍ ദിവംഗതനായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചൂകൂട്ടിയത് പാപ്പയായിരുന്നു.

You must be logged in to post a comment Login