യൂറോപ്പിനെ ഗ്രസിച്ചിരിക്കുന്ന മുസ്ലീം ഭീതി ജോണ്‍ പോള്‍ പാപ്പ മുന്‍കൂട്ടി കണ്ടിരുന്നോ?

യൂറോപ്പിനെ ഗ്രസിച്ചിരിക്കുന്ന മുസ്ലീം ഭീതി ജോണ്‍ പോള്‍ പാപ്പ മുന്‍കൂട്ടി കണ്ടിരുന്നോ?

വത്തിക്കാന്‍: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയ്ക്ക് യൂറോപ്പിനെ ഗ്രസിച്ചിരിക്കുന്ന ഇസ്ലാമിക അധിനിവേശത്തെക്കുറിച്ച് പ്രവാചകാത്മകമായ ദര്‍ശനം ഉണ്ടായിരുന്നതായി മോണ്‍. മൗറോ ലോണ്‍ഗി അഭിപ്രായപ്പെടുന്നു.

ജോണ്‍ പോള്‍ ഒരു മിസ്റ്റിക്കായിരുന്നു. പരിശുദ്ധ കന്യക അദ്ദേഹത്തിന് പല ദര്‍ശനങ്ങളും നല്കിയിരുന്നു. ബിയെനോയിലെ ഹെര്‍മ്മിറ്റേജ് ഓഫ് സെന്റ് പീറ്റര്‍ ആന്റ് പോളില്‍ പ്രഭാഷണം നടത്തുകയായിരുന്നു മോണ്‍സിഞ്ഞോര്‍. 1992 ല്‍ ജോണ്‍ പോളിനെ കണ്ടപ്പോള്‍ താന്‍ യൂറോപ്പിനെക്കുറിച്ച് കണ്ട അസ്വസ്ഥകരമായ ഒരു ദര്‍ശനത്തെക്കുറിച്ച് തന്നോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീങ്ങളും കത്തോലിക്കരും തമ്മിലുള്ള ഇന്റര്‍ഫെയ്ത്ത് ഡയലോഗ് പ്രോത്സാഹിപ്പിച്ചിരുന്ന പാപ്പയായിരുന്നു ജോണ്‍ പോള്‍. മോസ്‌ക്കിലെത്തിയ ആദ്യത്തെ പാപ്പയും അദ്ദേഹമായിരുന്നു.

You must be logged in to post a comment Login