കുമ്പസാരത്തിന്റെ അപ്പസ്‌തോലന്റെ തിരുനാള്‍ ഇന്ന്

കുമ്പസാരത്തിന്റെ അപ്പസ്‌തോലന്റെ തിരുനാള്‍ ഇന്ന്

കുമ്പസാരം ഏറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയമാകുമ്പോള്‍ ഇതാ കുമ്പസാരക്കൂട്ടിന്റെ അപ്പസ്‌തോലനായി വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ ജോണ്‍ വിയാനിയുടെ തിരുനാള്‍ വീണ്ടും വരുന്നു. ബിരുദങ്ങളോ സാമര്‍ത്ഥ്യമോ ഇല്ലാതെ കുമ്പസാരക്കൂട്ടില്‍ മാത്രം ദിവസത്തിന്റെ ഏറെ മണിക്കൂറുകള്‍ ചെലവഴിച്ച വിശുദ്ധനായ വൈദികനായിരുന്നു ആഴ്‌സിലെ വികാരിയായിരുന്നു ജോണ്‍ വിയാനി.

1859 ഓഗസ്റ്റ് നാലിനായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1815 ല്‍ ആയിരുന്നു അദ്ദേഹം വൈദികനായി അഭിഷിക്തനായത്. അധികം വൈകാതെ ആര്‍സിലെ ദേവാലയത്തില്‍ നിയമിതനായി. ജീവിതകാലത്തിലേറെ പങ്കും അദ്ദേഹം അവിടെ തന്നെയായിരുന്നു ചെലവഴിച്ചിരുന്നത്. വൈദികവിശുദ്ധിയുടെ റോള്‍ മോഡലായി അദ്ദേഹത്തെ ആദ്യമായി വിശേഷിപ്പിച്ചത് വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമനായിരുന്നു.

കുമ്പസാരം എന്ന കൂദാശയോട് അദമ്യമായ ആദരവും സ്‌നേഹവുമായിരുന്നു വിയാനിക്ക്. പതിനാറ് മണിക്കൂറുകള്‍ വരെ അദ്ദേഹം കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ചിട്ടുണ്ട്.

You must be logged in to post a comment Login