യൗസേപ്പിതാവ് എങ്ങനെയാണ് മരിച്ചത്?

യൗസേപ്പിതാവ് എങ്ങനെയാണ് മരിച്ചത്?

ഈശോയുടെ വളര്‍ത്തുപിതാവായ യൗസേപ്പിതാവിനെക്കുറിച്ച് വളരെ കുറച്ചു മാത്രമേ വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശമുള്ളൂ. യൗസേപ്പിതാവിന്റെ മരണത്തെക്കുറിച്ചും പ്രത്യേകമായ സൂചനകളില്ല.

എങ്കിലും ബൈബിള്‍ പണ്ഡിതരുടെ അഭിപ്രായത്തില്‍ ക്രിസ്തുവിന്റെ ക്രൂശുമരണത്തിന് മുമ്പ് യൗസേപ്പിതാവ് മരിച്ചുവെന്നാണ്. ഈശോയുടെ കുരിശിന്‍ചുവട്ടില്‍ യൗസേപ്പിതാവിനെ കാണാതിരുന്നത് ഇതുകൊണ്ടാണത്രെ.

അതുപോലെ ഈശോയുടെയും മാതാവിന്റെയും സാന്നിധ്യത്തില്‍ ആണ് യൗസേപ്പിതാവ് മരണമടഞ്ഞതെന്നും പാരമ്പര്യങ്ങള്‍ പറയുന്നു. അതുകൊണ്ടാണ് നന്മരണത്തിന്റെ മധ്യസ്ഥനായി യൗസേപ്പിതാവിനെ വണങ്ങുന്നതും.

ഈശോമറിയം യൗസേപ്പ് ഞങ്ങളുടെ ആത്മാവിന് കൂട്ടായിരിക്കണമേ എന്നെല്ലാം നാം പ്രാര്‍ത്ഥിക്കുന്നത് ഇത്തരമൊരു വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ്.

യൗസേപ്പിതാവിന്റെ മരണത്തെക്കുറിച്ച് പല അഭിപ്രായങ്ങളുണ്ടെങ്കിലും ധന്യ മദര്‍ മേരി ഓഫ് ജീസസിന്റെ എഴുത്തുകളിലെ പരാമര്‍ശങ്ങളാണ് കൂടുതല്‍ സ്വീകാര്യമായിട്ടുള്ളത്. അഭിപ്രായങ്ങള്‍ ഇങ്ങനെ വ്യത്യസ്തമാണെങ്കിലും യൗസേപ്പിതാവ് സന്തോഷത്തോടെയാണ് മരണമടഞ്ഞത് എന്നുതന്നെയാണ് സത്യം.

അല്ലെങ്കില്‍ ഈശോയുടെയും മാതാവിന്റെയും സാന്നിധ്യത്തില്‍ മരിക്കുമ്പോള്‍ ആരാണ് സന്തോഷിക്കാത്തതായുള്ളത്?

ഈശോ മറിയം യൗസേപ്പേ എന്റെ മരണസമയത്ത് എന്റെ അടുക്കലുണ്ടായിരിക്കണമേ.

 

You must be logged in to post a comment Login