വിശുദ്ധ ജൂനിപ്പെറോ സേറയുടെ രൂപത്തിന് നേരെ കാലിഫോര്‍ണിയായില്‍ ആക്രമണം

വിശുദ്ധ ജൂനിപ്പെറോ സേറയുടെ രൂപത്തിന് നേരെ കാലിഫോര്‍ണിയായില്‍ ആക്രമണം

കാലിഫോര്‍ണിയ: മിഷന്‍ ഹില്‍സില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ജൂനിപ്പെറേ സേറയുടെ രൂപത്തിന് നേരെ ആക്രമണം. രൂപത്തിന്റെ മുഖത്തും കൈകളിലും ചുവന്ന പെയ്ന്റ് പൂശുകയും രൂപത്തില്‍ കൊലപാതകി എന്ന് എഴുതിയിരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രം ഫേസ്ബുക്ക് വഴി ഇപ്പോള്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

18 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രാന്‍സിസ്‌ക്കനാണ് വിശുദ്ധ ജൂനിപ്പെറോ. തദ്ദേശീയരായ അമേരിക്കക്കാരെ സുവിശേഷപ്രഘോഷണത്തിലൂടെ സ്വന്തമാക്കിയ വ്യക്തിയായിരുന്നു ഇദ്ദേഹം. 2015 ല്‍ പാപ്പ ഫ്രാന്‍സിസാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. ഇത് ആദ്യമായിട്ടൊന്നുമല്ല വിശുദ്ധന്റെ രൂപത്തിന് നേരെ ആക്രമണമുണ്ടാകുന്നത്.

വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രൂപത്തിന് നേരെ ആക്രമണം നടന്നിരുന്നു

You must be logged in to post a comment Login