എറണാകുളം എടവനക്കാട് പള്ളിയില്‍ കുട്ടികള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടു!.

എറണാകുളം എടവനക്കാട്  പള്ളിയില്‍ കുട്ടികള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടു!.

എടവനക്കാട്: എറണാകുളം ജില്ലയിലെ എടവനക്കാട് സെന്റ് അംബ്രോസ് ദേവാലയത്തില്‍ കുട്ടികള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടതായി സമീപവാസികള്‍ പറയുന്നു. ഹരിശ്രീ എന്ന പെണ്‍കുട്ടിയാണ് മാതാവിനെ ആദ്യമായി കണ്ടത്. അകലെ നിന്ന് നോക്കുമ്പോള്‍ ചെറുതും നടന്നുവരുമ്പോള്‍ വലുതായും മാതാവിനെ കണ്ടുവെന്നും മാതാവിന്റെ വേഷം വെള്ളയും നീലയും ആയിരുന്നുവെന്നും കുട്ടികള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു.

മാതാവിനൊപ്പം മാലാഖയും ഉണ്ടായിരുന്നു. മാതാവിന്റെ കൈയില്‍ കൊന്തയും ഉണ്ടായിരുന്നു. ഹിന്ദു കുട്ടികളും മാതാവിനെ കണ്ടവരുടെ  കൂട്ടത്തില്‍ ഉണ്ടായിരുന്നു. പരിശുദ്ധാത്മാവിനെ നല്കാമെന്നും പഠിക്കാനുള്ള ബുദ്ധിതരാമെന്നും മാതാവ് പറഞ്ഞുവത്രെ. പരിശുദ്ധാത്മാവ് എന്ന വാക്ക് ഹൈന്ദവകുട്ടികള്‍ക്ക് വളരെ അപരിചിതമായ വാക്കായിരുന്നു. കുട്ടികള്‍ ആദ്യം പേടിച്ചുപോയെന്നും പറയുന്നു. ഇരുപത്തിയെട്ടാം തീയതി ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം.

എന്നാല്‍ ഇതേ സംഭവത്തെക്കുറിച്ച് പള്ളി അധികാരികളോ സഭാധികാരികളോ പ്രതികരിച്ചിട്ടില്ല.

You must be logged in to post a comment Login