പരിശുദ്ധ അമ്മയുടെ സുകൃതങ്ങള്‍ വീടുകളില്‍ പകര്‍ത്തണം: മാര്‍ മാത്യൂ മൂലക്കാട്ട്

പരിശുദ്ധ അമ്മയുടെ സുകൃതങ്ങള്‍ വീടുകളില്‍ പകര്‍ത്തണം: മാര്‍ മാത്യൂ മൂലക്കാട്ട്

കോട്ടയം: പരിശുദ്ധ മറിയം അമ്മമാര്‍ക്കും വനിതകള്‍ക്കും മാതൃകയും പ്രചോദനവുമാണെന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയിലെ വനിതാ അല്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോതനല്ലൂര്‍ തൂവാനിസയില്‍ സംഘടിപ്പിച്ച ഏകദിന ധ്യാനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ അമ്മയുടെ വിശുദ്ധി, ത്യാഗമനോഭാവം, കാരുണ്യം എന്നീ സുകൃതങ്ങള്‍ കുടുംബങ്ങളില്‍ പകര്‍ത്താന്‍ എല്ലാ അമ്മമാരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login