ഇതാണ് നോർത്ത് അമേരിക്കയിലെ  പുതിയ ബസിലിക്ക

ഇതാണ് നോർത്ത് അമേരിക്കയിലെ  പുതിയ ബസിലിക്ക

അർലിങ്ടോൺ: അലക്സാണ്ട്രിയായിലെ സെന്‍റ് മേരി  കത്തോലിക്കാ ചർച്ച് ഇനി മുതൽ ബസിലിക്ക ഓഫ് സെന്‍റ് മേരി എന്ന് അറിയപ്പെടും. വെർജീനിയായിലെ ആദ്യത്തെ സ്ഥിരമായ കത്തോലിക്കാ ദേവാലയമാണിത്. ഇത് സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം  ഞായറാഴ്ച നടത്തി. ബിഷപ് മൈക്കൽ ആണ് പരിശുദ്ധ സിംഹാസനത്തിൽ നിന്ന് ലഭിച്ച   അനുമതി വിശ്വാസികളെ അറിയിച്ചത്.

സെന്‍റ് മേരി ദേവാലയത്തിന് പുതിയ വർഷത്തിൽ ലഭിച്ച  പുതിയ  ബഹുമതിയിൽ വിശ്വാസികൾ വളരെയധികം സന്തോഷിക്കുന്നു. ലോകത്തിലെ തന്നെ ബസിലിക്കകകളുടെ പട്ടികയിലേക്ക് ഇതോടെ സെന്‍റ് മേരി പേരുചേർക്കപ്പെട്ടിരിക്കുകയാണ്.

You must be logged in to post a comment Login