എവിടെ മറിയമുണ്ടോ അവിടെ സാത്താന്‍ പ്രവേശിക്കുകയില്ല, ഫ്രാന്‍സിസ് മാര്‍പാപ്പ

എവിടെ മറിയമുണ്ടോ അവിടെ സാത്താന്‍ പ്രവേശിക്കുകയില്ല, ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ജീവിതത്തിലെ വിഷമഘട്ടങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍, നിരവധി പ്രശ്‌നങ്ങളെ നേരിടേണ്ടിവരുമ്പോള്‍ അപ്പോഴെല്ലാം മറിയം നമ്മുടെ പരിചയും നമ്മുടെ വിശ്വാസത്തിന്റെ സംരക്ഷകയുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

തിന്മയില്‍ നിന്ന് നമ്മെ മറിയം രക്ഷിക്കുന്നു. നമ്മുടെ വീടുകളില്‍ മറിയമുണ്ടോ അവിടെയൊരിക്കലും സാത്താന്‍ പ്രവേശിക്കുകയില്ല. എവിടെ അമ്മയുണ്ടോ അവിടെ ഭയം ഉണ്ടാവുകയില്ല. ഹൃദയം ആര്‍ത്തലയ്ക്കുന്ന കടല്‍ പോലെ അസ്വസ്ഥമാകുമ്പോഴും പ്രശ്‌നങ്ങള്‍ നമ്മുടെ തലയ്ക്ക് മീതെ വരുമ്പോഴും ആശങ്കകളുടെ കാറ്റ് വീശുമ്പോഴും മറിയം നമ്മുടെ സുരക്ഷിതമായ കോട്ടയാണ്. സെന്റ് മേരീ മേജര്‍ ബസിലിക്കയില്‍ പ്രത്യേകമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു പാപ്പ.

റോമാക്കാരുടെ സഹായമായ മറിയത്തിന്റെ രൂപം മാറ്റി പ്രതിഷ്ഠിക്കുന്ന ചടങ്ങോട് അനുബന്ധിച്ചായിരുന്നു ഈ കുര്‍ബാന പാപ്പയ്ക്ക് പ്രത്യേകമായ വണക്കമുള്ള മാതൃരൂപമാണ് ഇത്.

You must be logged in to post a comment Login