സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ മ്യൂ​സി​യം തു​റ​ന്നു

സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ  മ്യൂ​സി​യം തു​റ​ന്നു

മ​ങ്കൊ​ന്പ്: ക​ല്ലൂ​ർ​ക്കാ​ട് ച​ന്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ പു​രാ​ത​ന​മാ​യ അ​മൂ​ല്യ വ​സ്തു​ക്ക​ളു​ടെ മ്യൂ​സി​യം തു​റ​ന്നു. മ്യൂ​സി​യ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പു​ക​ർ​മം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ നി​ർ​വ​ഹി​ച്ചു. ബ​സി​ലി​ക്കാ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക ആ​ഘോ​ഷി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണു മ്യൂ​സി​യം ആ​രം​ഭി​ച്ച​ത്.

പു​രാ​ത​ന​കാ​ല​ത്തു പ​ള്ളി​യി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​മൂ​ല്യ​മാ​യ തി​രു​വ​സ്തു​ക്ക​ൾ, ക​ല്ലൂ​ർ​കാ​ട് പ​റ, നാ​ണ​യ​ങ്ങ​ൾ, കു​ര്യാ​ള​ശേ​രി പി​താ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന തി​രു​വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് മ്യൂ​സി​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ക​ല്ലൂ​ർ​കാ​ട് ച​ന്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ ബ​സി​ലി​ക്ക പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഒ​ന്നാം​വാ​ർ​ഷി​ക​വും, 1590-ാം ഇ​ട​വ​ക​ദി​നാ​ച​ര​ണ​വും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൗ​രോ​ഹി​ത്യ ജൂ​ബി​ലി​യാ​ഘോ​ഷി​ക്കു​ന്ന വൈ​ദി​ക​രാ​യ ഫാ. ​ഏ​ബ്ര​ഹാം മു​പ്പ​റ​ത്ത​റ, ഫാ. ​ജോ​സ​ഫ് മ​ല​യാം​പു​റം, ഫാ. ​മാ​ത്യു അ​റേ​ക്ക​ളം, വ്ര​ത​വാ​ഗ്ദാ​ന​ത്തി​ന്‍റെ ജൂ​ബി​ലി​യാ​ഘോ​ഷി​ക്കു​ന്ന സി​സ്റ്റ​ർ ബെ​ന്ന​റ്റ്, സി​സ്റ്റ​ർ ബ​ർ​ണാ​ഡ് മു​ള​മൂ​ട്ടി​ൽ, സി​സ്റ്റ​ർ മേ​ഴ്സി പ​ള്ള​ത്തു​ശേ​രി, സി​സ്റ്റ​ർ മേ​ഴ്സി​റ്റ എ​ട്ടി​ൽ, വി​വാ​ഹ വാ​ർ​ഷി​ക ജൂ​ബി​ലി​യാ​ഘോ​ഷി​ക്കു​ന്ന ദ​ന്പ​തി​ക​ൾ തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ച​ന്പ​ക്കു​ളം ഗാ​ഗു​ൽ​ത്താ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ജോ​സ​ഫ് മ​രി​യാ​ല​യം, പ്ര​ഫ. ജേ​ക്ക​ബ് തോ​മ​സ് തൈ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

You must be logged in to post a comment Login