മാതാവിനെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിച്ചത് ആരാണെന്നറിയാമോ?

മാതാവിനെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിച്ചത് ആരാണെന്നറിയാമോ?

കത്തോലിക്കാസഭ ഇന്നലെ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം സമുചിതമായി ആഘോഷിച്ചു. പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് നിരവധിയായ വിശ്വാസപാരമ്പര്യങ്ങള്‍ നിലവിലുണ്ട്. പൗരസ്ത്യ പാശ്ചാത്യ വിശ്വാസമനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു. അതിലൊന്നാണ് പരിശുദ്ധമറിയത്തെ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റാന്‍ നേതൃത്വം വഹിച്ചിരുന്നത് മുഖ്യദൂതനായ വിശുദ്ധ മിഖായേല്‍ ആയിരുന്നു എന്നത്.

മരിച്ചവരെ നിത്യജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ നേതൃത്വമുള്ളത് മിഖായേലിന് ആണ് എന്നത് പതുവെയുള്ള വിശ്വാസമാണ്. ഇതുകൊണ്ടാണ് മിഖായേലിന്റെചിത്രങ്ങളില്‍ സ്‌കെയില്‍ ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത്.

മറിയത്തെ മരണത്തിന്റെ മൂന്നു ദിവസം മുന്നേ ഒരു മാലാഖ സ്വര്‍ഗ്ഗാരോപണത്തിന് ഒരുക്കിയിരുന്നതായും ചില വിശ്വാസപാരമ്പര്യങ്ങള്‍ പറയുന്നു. എന്നാല്‍ ആ ഭാഗത്ത് മാലാഖയുടെ പേര് പരാമര്‍ശിക്കുന്നില്ല. പിന്നീട് മാതാവ് മരിച്ചുകഴിയുമ്പോള്‍ ഈശോ നിര്‍ദ്ദേശങ്ങള്‍ നല്കുന്നത് മുഖ്യദൂതനായ മിഖായേലിനാണ്.

You must be logged in to post a comment Login