സാന്താക്ലോസിന്റെ ശവകുടീരം കണ്ടെത്തി

സാന്താക്ലോസിന്റെ ശവകുടീരം കണ്ടെത്തി

അങ്കാറ: മഞ്ഞുപൊഴിയുന്ന ക്രിസ്മസ് രാവുകളില്‍ സമ്മാനപ്പൊതികളുമായി തേടിവരുന്ന, ആര്‍ക്കും സ്‌നേഹം തോന്നുന്ന ഒരാളില്ലേ സാന്താക്ലോസ് എന്ന് ലോകം മുഴുവന്‍ വിളിക്കുന്ന ക്രിസ്മസ് അപ്പൂപ്പന്‍.? അദ്ദേഹം ഒരു പുരാവൃത്തമോ ഭാവനയോ അല്ല എന്ന് വ്യക്തമാക്കുന്ന തെളിവുകളുമായി ഇതാ ഒരു സംഘം ഗവേഷകര്‍. സാന്താക്ലോസിന്റെ ശവകുടീരം തുര്‍ക്കിയില്‍ കണ്ടെത്തിയതായിട്ടാണ് ഗവേഷകരുടെ അവകാശവാദം.

ക്രിസ്മസ് അപ്പൂപ്പന്‍, സാന്താക്ലോസ് എന്നെല്ലാം അറിയപ്പെട്ടിരുന്ന സെന്റ് നിക്കോളാസിന്റെ ശവകുടീരമാണ് ഇപ്രകാരം കണ്ടെത്തിയിരിക്കുന്നത്. എഡി നാലാം നൂറ്റാണ്ടാണ് സെന്റ് നിക്കോളാസിന്റെ ജീവിതകാലം. തുര്‍ക്കിയിലെ തുറമുഖ പട്ടണമമായ പത്താറയിലെ ലിസിയായിലാണ് നിക്കോളാസ് ജനിച്ചത്. ഇവിടെയുള്ള പള്ളിയ്ക്ക് താഴെ കണ്ടെത്തിയ വിള്ളലുകളില്‍ ഇലക്ട്രോണിക് സര്‍വ്വേ നടത്തിയപ്പോഴാണ് ശവകുടീരം കണ്ടെത്തിയത്.

ഈ കണ്ടുപിടുത്തം ഗവേഷകരെ വലിയരീതിയില്‍ അ്ത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിശ്വാസികളെ കൂടുതലായി ആകര്‍ഷിക്കാനും വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കാനും ഈ ഗവേഷണം സഹായിക്കുമെന്നതിന്റെ സന്തോഷത്തിലാണ് ഗവേഷകര്‍.

 

You must be logged in to post a comment Login