പാദ്രെ പിയോ മരിച്ചത് എങ്ങനെയാണ് എന്നറിയാമോ? മരണസമയത്ത് കൂടെയുണ്ടായിരുന്ന നേഴ്‌സ് അനുഭവം പങ്കുവയ്ക്കുന്നു

പാദ്രെ പിയോ മരിച്ചത് എങ്ങനെയാണ് എന്നറിയാമോ? മരണസമയത്ത് കൂടെയുണ്ടായിരുന്ന നേഴ്‌സ് അനുഭവം പങ്കുവയ്ക്കുന്നു

1968 ലെ സെപ്തംബര്‍ 22 നും 23 നും ഇടയിലുള്ള സമയം. സാന്‍ ജിയോവാനി റോറ്റോന്‍ഡോ കോണ്‍വെന്റിലെ ഒന്നാം നമ്പര്‍ മുറി. അവിടെയാണ് വിശുദ്ധ പാദ്രെപിയോ താമസിക്കുന്നത്. ആ ദിവസം മറ്റൊരാള്‍കൂടി ആ മുറിയിലുണ്ടായിരുന്നു. പിയോ മിസ്‌ക്കിയോ എന്നായിരുന്നു അയാളുടെ പേര്. അയാള്‍ ഒരു നേഴ്‌സായിരുന്നു.  പിയോയ്ക്ക് ശ്വാസംമുട്ടല്‍ അധികരിച്ചപ്പോള്‍ അയാള്‍ േേഡാക്ടറെ വിളിക്കാന്‍ ഓടി. ഡോ. ജിയോവാന്നി സ്‌കാര്‍ലെ എന്നായിരുന്നു ഡോക്ടറുടെ പേര്.

ഡോ. സ്‌കാര്‍ലെയുടെ കൈകളില്‍ കിടന്നാണ് വിശുദ്ധന്‍ കണ്ണടച്ചത്. വെളുപ്പിന് രണ്ടു മണി സമയം ആയിരുന്നു അത്. മുറിയില്‍ ഡോക്ടറും സുപ്പീരിയേഴ്‌സും ഏതാനും വൈദികരുമുണ്ടായിരുന്നു. പാദ്രെയോടെ ശ്വാസോച്ഛാസം വളരെ നേര്‍ത്തുവന്നു. ഒരു ആംചെയറിലായിരുന്നു അദ്ദേഹത്തെ കിടത്തിയിരുന്നത്. മുഖം വിളറി വെളുത്തിരുന്നു. ഓക്‌സിജന്‍ മാസ്‌ക്കിലൂടെയായിരുന്നു വിശുദ്ധന്‍ ശ്വാസം വലിച്ചിരുന്നത്. ബോധം ഇല്ലാതാകുന്നതുവരെ വിശുദ്ധന്‍ ഈശോയുടെയും മാതാവിന്റെയും പേരുവിളിച്ചുകൊണ്ടിരുന്നു. ശൂന്യതയില്‍ അദ്ദേഹത്തിന്റെ നോട്ടം തറഞ്ഞുനിന്നു.

നേഴ്‌സ് അനുസ്മരിച്ചു.

You must be logged in to post a comment Login