പാദ്രെപിയോയുടെ തിരുശേഷിപ്പ് വണങ്ങാന്‍ എത്തിയത് ഇരുപതിനായിരത്തോളം വിശ്വാസികള്‍

പാദ്രെപിയോയുടെ തിരുശേഷിപ്പ് വണങ്ങാന്‍ എത്തിയത് ഇരുപതിനായിരത്തോളം വിശ്വാസികള്‍

ചിക്കാഗോ: അമേരിക്കയിലെത്തിയ വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് വണങ്ങാന്‍ രണ്ടു ദിവസങ്ങളിലായി എത്തിയത് ഇരുപതിനായിരത്തോളം വിശ്വാസികളാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ചിക്കാഗോയിലെ സെന്റ് ഫ്രാന്‍സിസ് ബോര്‍ജിയ, സെന്റ് ഇറ്റാ ചര്‍ച്ച് എന്നീ ദേവാലയങ്ങളിലാണ് തിരുശേഷിപ്പ് സെപ്തംബര്‍ 25, 26 തീയതികളിലായി എത്തിയത്.

സെന്റ് പിയോ ഫൗണ്ടേഷനാണ് തിരുശേഷിപ്പ് പര്യടനം സംഘടിപ്പിച്ചത്. പാദ്രെപിയോയുടെ 130 ാം ജനനവാര്‍ഷികവും വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടതിന്റെ പതിനഞ്ചാം വാര്‍ഷികവും പ്രമാണിച്ചായിരുന്നു പര്യടനം. വിശുദ്ധന്റെ മുടി, രക്തം, പഞ്ചക്ഷതങ്ങള്‍ ഉണ്ടായ കൈ മൂടി സൂക്ഷിച്ചിരുന്ന ഗ്ലൗസ് എന്നിവയാണ് തിരുശേഷിപ്പായി അടക്കം ചെയ്തിരിക്കുന്നത്.

തിരുശേഷിപ്പുകള്‍ ഓര്‍മ്മിപ്പിക്കുന്നത് വിശുദ്ധര്‍ മനുഷ്യരാണെന്നും എന്നാല്‍ അവര്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണെന്നുമാണ്. സംഘാടകരിലൊരാള്‍ പറഞ്ഞു.

You must be logged in to post a comment Login