വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് അമേരിക്കയില്‍

വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് അമേരിക്കയില്‍

വാഷിംങ്ടണ്‍: വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് വീണ്ടും അമേരിക്കയില്‍ പര്യടനം നടത്തുന്നു. സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയുള്ള തീയതികളിലാണ് രണ്ടാം വട്ടം പാദ്രേപിയോയുടെ തിരുശേഷിപ്പ് പര്യടനം നടത്തുന്നത്.

മെയ് ആറു മുതല്‍ 21 വരെ തീയതികളിലായിരുന്നു ഇതിന് മുമ്പ് അമേരിക്കയില്‍ തിരുശേഷിപ്പ് പര്യടനം. പാദ്രെ പിയോയുടെ 130 ാം ജന്മവാര്‍ഷികത്തോടും വിശുദ്ധപദവിയിലെത്തിയതിന്റെ പതിനഞ്ചാം വാര്‍ഷികത്തോടും അനുബന്ധിച്ചാണ് തിരുശേഷിപ്പ് പ്രയാണം നടത്തുന്നത്.

1968 സെപ്തംബര്‍ ഇരുപത്തിമൂന്നിന് മരണമടഞ്ഞ പാദ്രെ പിയോയെ 2002 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയത്.

 

You must be logged in to post a comment Login