ആ അസ്ഥിക്കഷ്ണം വിശുദ്ധ പത്രോസിന്റേതോ?

ആ അസ്ഥിക്കഷ്ണം വിശുദ്ധ പത്രോസിന്റേതോ?

റോം: ആയിരം വര്‍ഷം പഴക്കമുള്ള ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജോലിക്കാരന്‍ കണ്ടെത്തിയ അസ്ഥികഷ്ണം വിശുദ്ധ പത്രോസിന്റേതെന്ന് സംശയം. കാപ്പെല്ലയിലെ സാന്റാ മരിയ ചാപ്പലിലെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇത് കണ്ടെത്തിയത്.

35 വര്‍ഷമായി ദേവാലയം അടച്ചിട്ടിരിക്കുകയായിരുന്നു. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അള്‍ത്താരയോട് ചേര്‍ന്നുള്ള മാര്‍ബിള്‍ ഫലകത്തിന്റെ അടിയില്‍ നിന്നാണ് അസ്ഥിക്കഷ്ണം കണ്ടെത്തിയത്.

ഞാനൊരു ആര്‍ക്കിയോളജിസ്റ്റല്ല എന്നാല്‍ ഇത് വളരെ പഴക്കം ചെന്ന ഒന്നാണെന്ന് വളരെ പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി. എനിക്ക് വളരെ വൈകാരികമായ അടുപ്പം തോന്നി. അസ്ഥിക്കഷ്ണം കണ്ടെത്തിയജോലിക്കാരന്‍ വ്യക്തമാക്കി.

ട്രാസ്‌റ്റ്വെറി ജില്ലയിലാണ് സാന്താ മരിയ ദേവാലയം സ്ഥിതി ചെയ്യുന്നത്. 1090 ല്‍ പോപ്പ് ഉര്‍ബന്‍ രണ്ടാമനാണ് ദേവാലയം കൂദാശ ചെയ്തത്. നാലാം നൂറ്റാണ്ടു മുതല്ക്കുള്ള ചരിത്രപരമായ പല അക്ഷയ നിധികളും ഈ ദേവാലയത്തിലുണ്ട്.

കളിമണ്‍ പാത്രത്തിലാണ് ഈ അസ്ഥിക്കഷ്ണം കണ്ടെത്തിയത്. വിശുദ്ധ പത്രോസിന്റേതായിരിക്കാനാണ് കൂടുതല്‍ സാധ്യത. അല്ലെങ്കില്‍ നാലാം നൂറ്റാണ്ടിലെ രക്തസാക്ഷികളുടേത്. അസ്ഥി വത്തിക്കാനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.ഡിഎന്‍എ താരതമ്യപഠനം നടത്തുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വെളിച്ചം വീശാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

You must be logged in to post a comment Login