അന്പുകളില്ലാത്ത സെബസ്ത്യാനോസിന്‍റെ രൂപം കാണണോ , അതിരന്പുഴയിലേക്ക് വരൂ

അന്പുകളില്ലാത്ത സെബസ്ത്യാനോസിന്‍റെ രൂപം കാണണോ , അതിരന്പുഴയിലേക്ക് വരൂ

അ​​തി​​ര​​ന്പു​​ഴ:  അന്പുകളേറ്റ വിശുദ്ധ സെബസ്ത്യാനോസിന്‍റെ രൂപമാണ് വിശ്വാസികള്‍ക്കേറെ പരിചയം എന്നാല്‍ അ​​ന്പു​​ക​​ളേ​​റ്റ രൂ​​പ​​ത്തിന് പകരം അ​​ടി​​യേ​​ൽ​​പ്പി​​ച്ച സെബസ്യാതനോസിന്‍റെ രൂപം കാണണോ.അതിന് അതിരുന്പുഴയിലേക്ക് വരണം.

വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ ജീ​​വ​​ച​​രി​​ത്ര​​ത്തോ​​ടു നൂ​​റു ശ​​ത​​മാ​​നം നീ​​തി പു​​ല​​ർ​​ത്തു​​ന്ന തി​​രു​​സ്വ​​രൂ​​പ​​മാ​​ണ് അ​​തി​​ര​​ന്പു​​ഴ പ​​ള്ളി​​യി​​ലേ​​ത്. ക്രൈ​​സ്ത​​വ വി​​ശ്വാ​​സം ഉ​​പേ​​ക്ഷി​​ക്കാ​​ൻ ത​​യാ​​റാ​​കാ​​തി​​രു​​ന്ന സെ​​ബ​​സ്ത്യാ​​നോ​​സി​​നെ അ​​ന്പെ​​യ്തു കൊ​​ല്ലാ​​നാ​​യി​​രു​​ന്നു രാ​​ജാ​​വി​​ന്‍റെ ക​​ൽ​​പ​​ന. മ​​ര​​ത്തി​​ൽ ബ​​ന്ധി​​ച്ചു അ​​ന്പെ​​യ്തെ​​ങ്കി​​ലും സെ​​ബാ​​സ്ത്യാ​​നോ​​സ് മ​​രി​​ച്ചി​​ല്ല. ഇ​​തെ​​ത്തു​​ട​​ർ​​ന്ന് രാ​​ജ​​ക​​ല്പ​​ന അ​​നു​​സ​​രി​​ച്ച് അ​​ദ്ദേ​​ഹ​​ത്തെ ഗ​​ദ​​കൊ​​ണ്ട് അ​​ടി​​ച്ചാ​​ണു വ​​ധി​​ച്ച​​ത്. അ​​തു​​കൊ​​ണ്ടാ​​ണു തി​​രു സ്വ​​രൂ​​പ​​ത്തി​​ൽ അ​​ന്പു​​ക​​ളി​​ല്ലാ​​ത്ത​​ത്. വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ അ​​ന്പു​​ക​​ളി​​ല്ലാ​​ത്ത ഈ ​​തി​​രു​​സ്വ​​രൂ​​പ​​മാ​​ണ് അ​​തി​​ര​​ന്പു​​ഴ പ​​ള്ളി​​യി​​ലെ പ്ര​​ത്യേ​​ക​​ത.

അ​​തി​​ര​​ന്പു​​ഴ പ​​ള്ളി​​യി​​ലെ​​യും അ​​ർ​​ത്തു​​ങ്ക​​ൽ, കാ​​ഞ്ഞൂ​​ർ പ​​ള്ളി​​ക​​ളി​​ലെ​​യും തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ൾ ഒ​​ന്നി​​ച്ചു കൊ​​ണ്ടു​​വ​​ന്ന​​വ​​യാ​​ണെ​​ന്ന് ച​​രി​​ത്ര​​രേ​​ഖ​​ക​​ൾ പ​​റ​​യു​​ന്നു. 1647ൽ ​​ലി​​യ​​ണാ​​ർ​​ഡ് ഗോ​​ണ്‍​സാ​​ൽ​​വ​​സ് ഡി​​ക്രൂ​​സ് എ​​ന്ന നാ​​വി​​ക​​ൻ പോ​​ർ​​ച്ചു​​ഗ​​ലി​​ൽ​​നി​​ന്നു കൊ​​ണ്ടു​​വ​​ന്ന​​വ​​യാ​​ണീ രൂ​​പ​​ങ്ങ​​ൾ. അ​​തി​​ര​​ന്പു​​ഴ​​യി​​ലെ തി​​രു​​സ്വ​​രൂ​​പ​​ത്തി​​ൽ അ​​ന്പു​​ക​​ളി​​ല്ല എ​​ന്ന​​തു​​മാ​​ത്ര​​മ​​ല്ല പ്ര​​ത്യേ​​ക​​ത. മ​​റ്റു ര​​ണ്ടു തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ളെ​​ക്കാ​​ൾ തീ​​ർ​​ത്തും വ​​ലി​​പ്പ​​ക്കു​​റ​​വു​​മാ​​ണ്. എ​​ങ്കി​​ലും ഈ ​​തി​​രു​​സ്വ​​രൂ​​പം ശി​​ൽ​​പ ഭം​​ഗി​​യി​​ൽ മു​​ന്നി​​ട്ടു നി​​ൽ​​ക്കു​​ന്നു. മ​​ധ്യ തി​​രു​​വി​​താം​​കൂ​​റി​​ലെ പ്ര​​ധാ​​ന ജ​​ല​​പാ​​ത​​യാ​​യി​​രു​​ന്ന പെ​​ണ്ണാ​ർ​​തോ​​ട്ടി​​ലൂ​​ടെ അ​​തി​​ര​​ന്പു​​ഴ ച​​ന്ത​​ക്ക​​ട​​വി​​ലാ​​ണു തി​​രു​​സ്വ​​രൂ​​പം കൊ​​ണ്ടു​​വ​​ന്ന​​ത്.

തി​​രു​​സ്വ​​രൂ​​പം തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്നു മു​​ത​​ൽ ഫെ​​ബ്രു​​വ​​രി ഒ​​ന്നു​​വ​​രെ​​യാ​​ണ് പ​​ര​​സ്യ വ​​ണ​​ക്ക​​ത്തി​​നാ​​യി പു​​റ​​ത്തെ​​ടു​​ക്കാ​​റു​​ള്ള​​ത്. തി​​രു​​സ്വ​​രൂ​​പം പ​​ര​​സ്യ വ​​ണ​​ക്ക​​ത്തി​​നു പ്ര​​തി​​ഷ്ഠി​​ക്കു​​ന്ന ഇ​​ന്നു രാ​​വി​​ലെ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി ആ​​യി​​ര​​ങ്ങ​​ളാ​​ണ് എ​​ത്തു​​ന്ന​​ത്.

You must be logged in to post a comment Login