തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനം സത്യമോ മിഥ്യയോ ?

തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനം സത്യമോ മിഥ്യയോ ?

ചങ്ങനാശ്ശേരി: മാര്‍ത്തോമ്മാ ശ്ലീഹായുടെഭാരതപ്രേഷിത പ്രവര്‍ത്തനം ഐതിഹ്യമോ സങ്കല്പകഥയോ അല്ല എന്ന്‌തെളിവുകള്‍ നിരത്തി റവ. ഡോ സേവ്യര്‍ കൂടപ്പുഴ.

ക്രിസ്തുവിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ മെഡിറ്ററേനിയന്‍ പ്രദേശത്തെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായ അലക്‌സാണ്ട്രിയായില്‍ നിന്ന് കടല്‍മാര്‍ഗ്ഗവും കരമാര്‍ഗവും വിദേശികള്‍ കൊടുങ്ങല്ലൂരില്‍ വന്നതിന് വ്യക്തമായ തെളിവുണ്ട്. അപ്പോള്‍ തോമാശ്ലീഹായുടെ കേരളയാത്രയുടെ സാധ്യതകള്‍ വളരെ വലുതാണ്. മാര്‍ത്തോമ്മാ വിദ്യാനികേതനില്‍ നടത്തിയ സംവാദത്തിലാണ് സഭാവിജ്ഞാനീയത്തില്‍ അഗ്രഗണ്യനും ഈ മേഖലയിലെ ചരിത്രപഠനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നയാളുമായ റവ ഡോ സേവ്യര്‍ കൂടപ്പുഴ വിശ്വാസികളുടെ സംശയങ്ങള്‍ക്ക് തെളിവുകള്‍ നിരത്തി മറുപടി നല്കിയത്.

അനേകം പ്രാദേശീകപാരമ്പര്യങ്ങള്‍,തോമാപര്‍വ്വം, മാര്‍ഗം കളി,വീരടിയാന്‍ പാട്ട് എന്നിവയും തോമാശ്ലീഹായുടെ സാന്നിധ്യം വെളിവാക്കുന്നതാണ്. ക്രൈസ്തവരും അക്രൈസ്തവരുമായ നിരവധി ചരിത്രപണ്ഡിതന്മാരും തോമാശ്ലീഹാ ഭാരതത്തില്‍ വന്നു എന്ന നിഗമനത്തില്‍ എത്തിയിട്ടുള്ളവരാണ്.

 

You must be logged in to post a comment Login