ദുബായിയിലെ ദേവാലയത്തിന് 50 വയസ്

ദുബായിയിലെ ദേവാലയത്തിന് 50 വയസ്

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന് അമ്പതാം പിറന്നാള്‍. ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് ഈ ആഴ്ച ആരംഭം കുറിക്കും. യുഎഇ നാഷനല്‍ ഡേ ആഘോഷങ്ങള്‍ക്കൊപ്പമായിരിക്കും ദേവാലയത്തിന്റെയും സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍.

ഇന്ത്യയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ ബസേലിയോസ് മാര്‍തോമാ പൗലോസ് ദ്വിതീയന്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദൈവമഹത്വത്തിന് എന്നതാണ് ജൂബിലി മുദ്രാവാക്യം നാലു കുടുംബങ്ങളുമായി 1958 ല്‍ ആരംഭിച്ച ദേവാലയം പിന്നീട് 35 കുടുംബങ്ങളിലേക്ക് വളര്‍ന്നു. ഇപ്പോള്‍ 3000 കുടുംബങ്ങളുണ്ട്.

1970 ല്‍ ആണ് ദേവാലയം ഇടവകയായി ഉയര്‍ത്തപ്പെട്ടത്.

You must be logged in to post a comment Login