ഓസ്‌ട്രേലിയായില്‍ മാതാവിന്റെ രൂപം തകര്‍ത്തു

ഓസ്‌ട്രേലിയായില്‍ മാതാവിന്റെ രൂപം തകര്‍ത്തു

സിഡ്‌നി: സിഡ്‌നിയില്‍ മാതാവിന്റെ രൂപത്തിന്റെ തല തകര്‍ത്തു. സിഡ്‌നി സഹായമെത്രാന്‍ ബിഷപ് റിച്ചാര്‍ഡ് ഉംബേഴ്‌സ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ദേവാലയത്തിന്റെ വെളിയിലുള്ള ഉണ്ണീശോയെ കൈയിലെടുത്തുപിടിച്ചു നില്ക്കുന്ന മരിയന്‍ രൂപമാണ് തല തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 1789 ല്‍ വിയറ്റ്‌നാമിലെ മതപീഡനകാലത്ത് പ്രത്യക്ഷപ്പെട്ട ഔര്‍ ലേഡി ഓഫ് ലാ വാങ്ങിന്‌റെ രൂപമാണ് തകര്‍ക്കപ്പെട്ടത്.

ദേവാലയ പരിസരത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ മരത്തിന്റെ കീഴിലുള്ള രൂപമാണ് തകര്‍ക്കപ്പെട്ടത് എന്നതിനാല്‍ ദൃശ്യങ്ങള്‍ ചിത്രത്തില്‍ പതിഞ്ഞിട്ടില്ല.

You must be logged in to post a comment Login