വിശുദ്ധ ഡോണ്‍ബോസ്‌ക്കോയുടെ തലച്ചോറിന്റെ ഭാഗം മോഷണം പോയി

വിശുദ്ധ ഡോണ്‍ബോസ്‌ക്കോയുടെ തലച്ചോറിന്റെ ഭാഗം മോഷണം പോയി

ഇറ്റലി: തീര്‍ത്ഥാടകനായി അഭിനയിച്ചെത്തിയ മോഷ്ടാവ് ഡോണ്‍ബോസ്‌ക്കോയുടെ തിരുശേഷിപ്പായി സൂക്ഷിച്ചിരുന്ന  തലച്ചോറിന്റെ ഒരുഭാഗവുമായി കടന്നുകളഞ്ഞു. ഡോണ്‍ ബോസ്‌ക്കോയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന കാസ്റ്റല്‍ന്യുവോ ബസിലിക്കയിലാണ് സംഭവം. ടൂറിനിലെ ആര്‍ച്ച് ബിഷപ് സീസര്‍ നോസിഗ്ലിയായാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയാണ് മോഷണം നടന്നത്.

ഡോണ്‍ ബോസ്‌ക്കോയുടെ തിരുശേഷിപ്പ് ചിലപ്പോള്‍ അപഹരിക്കാന്‍ സാധിച്ചേക്കും. പക്ഷേ ദിനം തോറും ഇവിടെയെത്തുന്ന തീര്‍ത്ഥാടകരുടെ മനസ്സില്‍ നിന്ന് അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മോഷ്ടിച്ചെടുക്കാന്‍ ആര്‍ക്കും കഴിയില്ല. റെക്ടര്‍ ഫാ. എസിയോ ഓര്‍സിനി പറഞ്ഞു.

You must be logged in to post a comment Login