നല്ല കളളനായി അഭിനയിച്ചപ്പോള്‍ ഒരു നടനുണ്ടായ ആത്മീയ അനുഭവങ്ങള്‍

നല്ല കളളനായി അഭിനയിച്ചപ്പോള്‍ ഒരു നടനുണ്ടായ ആത്മീയ അനുഭവങ്ങള്‍

എത്രയോ ചിത്രങ്ങളില്‍ ഇതിന് മുമ്പും അഭിനയിച്ചിട്ടുണ്ട് സ്റ്റീഫന്‍ ബാല്‍ഡ്വിന്‍. പക്ഷേ ഇതുപോലൊരു അനുഭവം തനിക്ക് ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഹെവന്‍ ഹൗ ഐ ഗോറ്റ് ഹിയര്‍ എ നൈറ്റ് വിത്ത് ദ തീഫ് ഓണ്‍ ദ ക്രോസ് എന്ന  പുതിയ ചിത്രത്തില്‍ നല്ല കള്ളന്റെ വേഷം അഭിനയിച്ചത് തന്റെ ആത്മീയജീവിതത്തെയും വ്യ്ക്തിജീവിതത്തെയും വളരെയധികം സ്വാധീനിച്ചുകഴിഞ്ഞതായി ഈ നടന്‍ സാക്ഷ്യപ്പെടുത്തുന്നു.
വണ്‍ മാന്‍ പെര്‍ഫോമന്‍സാണ് അറുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ അദ്ദേഹം കാഴ്ച വച്ചിരിക്കുന്നത്. പാസ്റ്റര്‍ കോളിന്‍ സ്മിത്തിന്റെ ഹെവന്‍ ഹൗ ഐ ഗോറ്റ് ഹിയര്‍ ദ സ്‌റ്റോറി ഓഫ് ദ തീഫ് ഓണ്‍ ദ ക്രോസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നല്ല കള്ളന്റെ രക്ഷയുടെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്.  അദ്ദേഹം ഒരിക്കലും പള്ളിയില്‍ പോയിട്ടില്ല, അദ്ദേഹം ഒരിക്കലും ദരിദ്രരെ സഹായിച്ചിട്ടില്ല അദ്ദേഹം ഒരിക്കലും ബൈബിള്‍ വചനം അനുസ്മരിച്ചിട്ടില്ല..എന്നാല്‍ മരണസമയത്ത് അദ്ദേഹം കുരിശിനെ ആലിംഗനം ചെയ്തു. ക്രിസ്തു തന്നെ രക്ഷിക്കുമെന്ന് മരണസമയത്ത് രക്ഷിക്കുമെന്ന് വിശ്വസിച്ചു. നടന്‍ പറയുന്നു.

അസാധാരണമായ അനുഭവമായിരുന്നു അത്.  ദൈവം എന്നെ ഈ റോള്‍ ചെയ്യാന്‍ വേണ്ടി വിളിച്ചു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ന്യൂയോര്‍ക്കുകാരനായ  സ്റ്റീഫന്‍ പറയുന്നു.

You must be logged in to post a comment Login