ക്രൈസ്തവനായതിന്റെ പേരില്‍ ഹോളിവുഡ് എന്നെ തള്ളിക്കളഞ്ഞു” നടന്‍ സ്റ്റീഫന്‍ മനസ്സ് തുറക്കുമ്പോള്‍

ക്രൈസ്തവനായതിന്റെ പേരില്‍ ഹോളിവുഡ് എന്നെ തള്ളിക്കളഞ്ഞു” നടന്‍ സ്റ്റീഫന്‍ മനസ്സ് തുറക്കുമ്പോള്‍

ഹോളിവുഡില്‍ നിന്ന് തനിക്ക് കിട്ടിയ തിരസ്‌ക്കരണങ്ങളെക്കുറിച്ച് നടന്‍ സ്റ്റീഫന്‍ ബാള്‍ഡ്വിന്‍ മനസ്സു തുറന്നു.

താന്‍ ക്രിസ്ത്യാനിയായതിന്റെ പേരിലാണ് ഹോളിവുഡ് തന്നെ തള്ളിക്കളഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ പ്രസിഡന്റ് ട്രംപിനെ പിന്തുണയ്ക്കുന്നതും ഇതിന് കാരണമായിട്ടുണ്ട്. ബൈബിള്‍ തനിക്കൊപ്പം ഉളളതുകൊണ്ട് തന്നെ വേണ്ടെന്ന് വയ്ക്കാനാണ് നിര്‍മ്മാതാക്കള്‍ക്ക് താല്പര്യമെന്നും സ്റ്റീഫന്‍ പറയുന്നു.

പതിനഞ്ച് വര്‍ഷമായി ആഴപ്പെട്ട ക്രിസ്തീയ വിശ്വാസത്തിലേക്ക് ഇദ്ദേഹം കടന്നുവന്നിട്ട്. ഹോളിവുഡിലെ പലരും തന്നോടൊപ്പം സഹകരിക്കാന്‍ തയ്യാറല്ല.  ഇത് വെറും ഒരു ഊഹമല്ല സത്യമാണ്. സ്റ്റീഫന്‍ പറയുന്നു.

ബോണ്‍ ഓണ്‍ ദ ഫോര്‍ത്ത് ഓഫ് ജൂലൈ, ദ യൂഷ്വല്‍ സസ്‌പെക്റ്റ്‌സ് എന്നീ സിനിമകളിലൂടെ പ്രശസ്തനാണ് ഇദ്ദേഹം. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ക്ക് നല്കിയ അഭിമുഖത്തിലാണ് സ്റ്റീഫന്‍ ഇക്കാര്യം പറഞ്ഞത്.

ഹോളിവുഡിലെ മറ്റ് പല നടന്മാരും തങ്ങളുടെ ക്രിസ്തീയവിശ്വാസത്തിന്റെപേരില്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളതായി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്‌സിനിമയില്‍ ക്രിസ്തുവിന്‌റെ വേഷം അഭിനയിച്ച നടന്‍ ജിം കാവിെയെസെല്‍ അതിലൊരാളാണ്.

You must be logged in to post a comment Login