വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസ്, കന്യാസ്ത്രീയായ പ്രിന്‍സിപ്പലിന് ജാമ്യം അനുവദിച്ചു

വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസ്, കന്യാസ്ത്രീയായ പ്രിന്‍സിപ്പലിന് ജാമ്യം അനുവദിച്ചു

ഗുവാഹത്തി: പതിമൂന്നുകാരി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റെന്‍സി സെബാസ്റ്റ്യന് കോടതി ജാമ്യം അനുവദിച്ചു. ഓഗസ്റ്റ് 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിസ്റ്റര്‍ തന്നെ അപമാനിച്ചു എന്ന് പറഞ്ഞ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നമ്രത സാര്‍മ എന്ന ഏഴാം ക്ലാസുകാരി പാലത്തില്‍ നിന്ന് നദിയിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

നഹര്‍ക്കാട്ടിയ സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു നമ്രത. മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ് സഭാംഗമായ സിസ്റ്റര്‍ റെന്‍സി പ്രിന്‍സിപ്പലായിരുന്നു. ഗുവാഹത്തിയില്‍ നിന്ന് 470 കിലോ മീറ്റര്‍ അകലെയാണ് സ്‌കൂള്‍. സ്‌കൂളില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെയുള്ള നദിയില്‍ ചാടിയാണ് നമ്രത ആത്മഹത്യചെയ്തത്.

സെപ്തംബര്‍ മൂന്നിനാണ് സിസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 21 ന് ജസ്റ്റീസ് ഹിതേഷ് കെ ശര്‍മ്മ ജാമ്യം അനുവദിക്കുകയായിരുന്നു.

ഐപിസി 306/34 ന്റെ പേരിലാണ് സിസ്റ്ററെ അറസ്റ്റ് ചെയ്തത്. തന്റെ മേല്‍ പോലീസ് ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും സിസ്റ്റര്‍ നിഷേധിച്ചു.

You must be logged in to post a comment Login