ഭക്ഷണം കിട്ടണോ ക്രൈസ്തവ അഭയാര്‍ത്ഥികള്‍ മുസ്ലീം പ്രാര്‍ത്ഥന ചൊല്ലണം

ഭക്ഷണം കിട്ടണോ ക്രൈസ്തവ അഭയാര്‍ത്ഥികള്‍ മുസ്ലീം പ്രാര്‍ത്ഥന ചൊല്ലണം

ഖാര്‍ട്ടോം: സുഡാനിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഭക്ഷണം കിട്ടണമെങ്കില്‍ ക്രൈസ്തവര്‍ മുസ്ലീം പ്രാര്‍ത്ഥനകള്‍ ചൊല്ലിയിരിക്കണം. പ്രത്യേകിച്ച് ക്രൈസ്തവ കുട്ടികളാണ് ഇത്തരമൊരു നിര്‍ബന്ധത്തിന് കീഴടങ്ങേണ്ടിവരുന്നത്. മുസ്ലീം പ്രാര്‍ത്ഥനകള്‍ ചൊല്ലിയാല്‍ മാത്രമേ ഇവര്‍ക്ക് ഭക്ഷണം കിട്ടുകയുള്ളൂ. പേപ്പല്‍ എയ്ഡ് ഗ്രൂപ്പാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സുഡാനിലെ എല്ലാ അഭയാര്‍ത്ഥി ക്യാമ്പുകളിലും ഇതുതന്നെയാണ് അവസ്ഥ. സ്ഥലത്തെ വൈദികരും ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാനുള്ള സംഘടിതനീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഇസ്ലാമിക തീവ്രവാദം ഇപ്പോഴും സുഡാനില്‍ ശ്ക്തമായി നിലനില്ക്കുന്നുവെന്ന് സുഡാന്‍ റിലീഫ് ഫണ്ട് സീനിയര്‍ അഡൈ്വസര്‍ ഡേവിഡ് ഡെറ്റോനി പറയുന്നു.

 

You must be logged in to post a comment Login