സുഡാനോട് ദേവാലയങ്ങള്‍ തകര്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ്

സുഡാനോട്  ദേവാലയങ്ങള്‍ തകര്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ്

സുഡാന്‍: ക്രൈസ്തവ ദേവാലയങ്ങളും മോസ്‌ക്കുകളും നശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സുഡാനിലെ അധികാരികളോട് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ്ഉന്നത തല അധികാരി ജോണ്‍ സുള്ളിവന്‍ ആവശ്യപ്പെട്ടു. സുഡാന്‍ ഗവണ്‍മെന്റും ഫെഡറല്‍ സ്റ്റേറ്റുകളും പ്രാര്‍ത്ഥനാലയങ്ങളും ദേവാലയങ്ങള്‍ ഉള്‍പ്പെട്ട ആരാധനാലയങ്ങളും നശിപ്പിക്കുന്നതില്‍ നിന്ന് അടിയന്തിരമായി പിന്തിരിയണമെന്നായിരുന്നു അഭ്യര്‍ത്ഥന.

2017 ല്‍ നിരവധി മതനേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സുള്ളിവന്‍ വ്യക്തമാക്കി. പുതിയ ദേവാലയങ്ങള്‍ പണിയാനുള്ള അനുമതി നിഷേധിക്കപ്പെടുന്നുമുണ്ട്. അതുപോലെ അമുസ്ലീങ്ങള്‍ക്ക് പ്രവേശനവും നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ദേവാലയങ്ങളുടെ നിയന്ത്രണാവകാശം വിട്ടുകൊടുക്കാത്തതിന്റെ പേരില്‍ അഞ്ച് ക്രൈസ്തവനേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

ക്രൈസ്തവ മതപീഡനങ്ങളുടെ ലിസ്റ്റില്‍ സുഡാന്‍ അഞ്ചാം സ്ഥാനത്താണ്.

You must be logged in to post a comment Login