പ്രിയപ്പെട്ടവന്റെ ഘാതകന് മാപ്പ് നല്കി, വീണ്ടും ക്ഷമയുടെ വിജയഗാഥ

പ്രിയപ്പെട്ടവന്റെ ഘാതകന് മാപ്പ് നല്കി, വീണ്ടും ക്ഷമയുടെ വിജയഗാഥ

ചെങ്ങന്നൂര്‍: കേരളത്തെ ഞെട്ടിച്ച ചാക്കോ വധക്കേസിലെ രണ്ടാം പ്രതി ഭാസ്‌ക്കരപിള്ളയ്ക്ക് ചാക്കോയുടെ വിധവ ശാന്തമ്മ മാപ്പ് നല്കി. 34 വര്‍ഷം മുമ്പാണ് ഫിലിം റെപ്രസന്റേന്റീവായ ചാക്കോയെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി സുകുമാരക്കുറുപ്പിന്റെ നേതൃത്വത്തില്‍ ഇവര്‍ കൊലപ്പെടുത്തിയത്. പിടികിട്ടാപ്പുള്ളിയായി സുകുമാരക്കുറുപ്പ് ഇന്നും ജീവിക്കുമ്പോള്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കുറ്റബോധത്താല്‍ കഴിയുകയായിരുന്നു ഭാസ്‌ക്കരപ്പിള്ള.

ഈ ഭാസ്‌ക്കരപ്പിള്ളയെ തേടിയാണ് ശാന്തമ്മ ചാക്കോയും ചാക്കോയുടെ സഹോദരന്മാരായ ആന്റണി, സാജന്‍, ജോണ്‍സണ്‍ എന്നിവരുമെത്തിയത്. ഫാ. ജോര്‍്ജ് പനയ്ക്കല്‍ വിസിയും ഒപ്പമുണ്ടായിരുന്നു. സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ വച്ചായിരുന്നു മാപ്പ് നല്കല്‍. താന്‍ എല്ലാവരോടും ക്ഷമിച്ചുവെന്നും സുകുമാരക്കുറിപ്പിനോടും തനിക്ക് വിദ്വേഷമില്ലെന്നും ശാന്തമ്മ അറിയിച്ചു.

 

You must be logged in to post a comment Login