“കുര്‍ബാന ഒഴിവാക്കാന്‍ കുട്ടികളെ അനുവദിക്കുന്നത് പല്ലു തേയ്ക്കുകയോ കുളിക്കുകയോ ചെയ്യാത്തതുപോലെ’

“കുര്‍ബാന ഒഴിവാക്കാന്‍ കുട്ടികളെ അനുവദിക്കുന്നത് പല്ലു തേയ്ക്കുകയോ കുളിക്കുകയോ ചെയ്യാത്തതുപോലെ’

വത്തിക്കാന്‍:ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ഒഴിവാകാന്‍ കുട്ടികളെ അനുവദിക്കുന്നത് അവരോട് പല്ലുതേയ്ക്കുകയോ കുളിക്കുകയോ വേണ്ട എന്ന് പറയുന്നതിന് തുല്യമാണെന്ന് പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. ഒലിവര്‍ ട്രെനോര്‍. ഷ്‌റൂബറി രൂപതയിലെ മാതാപിതാക്കളുടെ സമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കുട്ടികളെ വിശ്വാസത്തില്‍ വളര്‍ത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് മികച്ച മാതൃകയുമാകണം. കുട്ടികള്‍ അവരുടെ ആദ്യത്തെ ആറേഴ് വയസിനുള്ളില്‍ തന്നെ ക്രിസ്തുവമായുള്ള ബന്ധം രൂപപ്പെടുത്തിയെടുക്കണം. ആ സമയത്തിനുള്ളില്‍ അത് രൂപപ്പെട്ടിട്ടില്ലെങ്കില്‍ പിന്നീട് അത് ഉണ്ടാകാന്‍ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് മാതാപിതാക്കള്‍ മക്കളെ നിര്‍ബന്ധമായും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുപ്പിക്കണം.

ഇക്കാര്യത്തില്‍ സ്വന്തം തീരുമാനം എടുക്കാന്‍ മക്കളെ അനുവദിക്കയുമരുത്. മക്കള്‍ പല്ലു തേയ്ക്കുകയോ കുളിക്കുകയോ ചെയ്യാതെ നടക്കാന്‍ നിങ്ങള്‍ അവരെ സമ്മതിക്കുമോ..ഇല്ല. കാരണം അത് ദുര്‍ഗന്ധം ഉണ്ടാക്കും. ഇതുപോലെയാണ് ഞായറാഴ്ച കുര്‍ബാനയുടെ കാര്യവും. മക്കളെ നിര്‍ബന്ധിച്ച് ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുപ്പിക്കണം. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login