ഞായറാഴ്ച കുര്‍ബാന ഒരു ഓപ്ഷനല്ല: യുകെ ആര്‍ച്ച് ബിഷപ്

ഞായറാഴ്ച കുര്‍ബാന ഒരു ഓപ്ഷനല്ല: യുകെ ആര്‍ച്ച് ബിഷപ്

എഡിന്‍ബര്‍ഗ്: ഒരു വാരാന്ത്യപരിപാടിയായി ഞായറാഴ്ച കുര്‍ബാനയെ കാണരുതെന്ന് ആര്‍ച്ച് ബിഷപ് ലിയോ കഷ്‌ലി വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. സെന്റ് ആന്‍ഡ്രൂസ് ആന്റ് എഡിന്‍ബര്‍ഗ് ആര്‍ച്ച് ബിഷപ്പായ ഇദ്ദേഹം ഇടയലേഖനത്തിലാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.

അനുദിന വ്യാപാരങ്ങളില്‍ നിന്നുള്ള വിടുതല്‍ എന്ന നിലയില്‍ മാത്രം സകുടുംബം കുര്‍ബാനകളില്‍ സംബന്ധിക്കുന്നവരുണ്ട്. തൊഴില്‍സംഘര്‍ഷങ്ങളില്‍ നിന്നും മറ്റും മാറിനില്ക്കാന്‍ നമുക്ക് ഇത് അവസരമാകുന്നുണ്ടെങ്കിലും ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാന വിശുദ്ധമാണെന്ന കാര്യം നാം വിസ്മരിക്കരുത്. ക്രൈസ്തവര്‍ വിശുദ്ധ ദിനമായി ആചരിക്കുന്ന ദിവസമാണ് ഞായറാഴ്ച.

ഗുരുതരമായ കാരണങ്ങള്‍ കൊണ്ട് മാത്രമേ ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാന ഒഴിവാക്കാവൂ.. ഞായറാഴ്ചകുര്‍ബാനയില്‍ പങ്കെടുക്കുക എന്നത് നമ്മുട കടമയാണ്. മനപ്പൂര്‍വ്വം നാം അതില്‍ വീഴ്ച വരുത്തിയാല്‍ അടുത്ത വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി നാം അനുതപിച്ച് കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുകയും വേണം. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login